വെള്ളപ്പൊക്കം: തലസ്ഥാനത്ത് നഗരസഭയും ജില്ലാ ഭരണകൂടവും തമ്മിൽ പോര്

വ്യാഴാഴ്ച രാത്രി മണിക്കൂറോളം പെയ്ത കനത്ത മഴ തലസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി

News18 Malayalam | news18-malayalam
Updated: May 23, 2020, 3:54 PM IST
വെള്ളപ്പൊക്കം: തലസ്ഥാനത്ത് നഗരസഭയും ജില്ലാ ഭരണകൂടവും തമ്മിൽ പോര്
news18
  • Share this:
വ്യാഴാഴ്ച രാത്രി മണിക്കൂറോളം പെയ്ത കനത്ത മഴ തലസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി. നിരവധി വീടുകൾ വെള്ളത്തിലാകുകയും ജില്ലയിൽ വ്യാപകമായി നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. അരുവിക്കര ഡാം തുറന്നതിന് പിന്നാലെ കരമനയാർ കരകവിഞ്ഞൊഴുകിയതും സ്ഥിതി ഗുരുതരമാക്കി. ഇതോടെ, മുന്നൊരുക്കങ്ങളും ആലോചനകളുമില്ലാതെയാണ് ഡാം തുറന്നതെന്ന ആക്ഷേപവും ഉയർന്നു. എന്നാൽ ഡാം തുറന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കലക്ടർ കെ. ഗോപാലകൃഷ്ണൻ  നഗരത്തിലെ മാലിന്യം വെള്ളക്കെട്ട് രൂക്ഷമാക്കുന്നതിന് കാരണമായെന്ന് പറഞ്ഞു.

തിരിച്ചടിച്ച് നഗരസഭ

മാലിന്യം വെള്ളക്കെട്ടിന് കാരണമായെന്ന കലക്ടറുടെ പ്രസ്താവനയാണ് നഗരസഭാ അധികൃതരെ പ്രകോപിപിച്ചത്. വെള്ളക്കെട്ടിന് കാരണം മാലിന്യമല്ലെന്നും ഡാം തുറന്നതാണെന്നും മേയർ തിരിച്ചടിച്ചു.

TRENDING:വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം [NEWS]കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ [NEWS]ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു [NEWS]

മേയറെ തള്ളി കലക്ടർ

എന്നാൽ മേയറുടെ വിമർശനത്തെ കലക്ടർ തള്ളി. കനത്ത മഴ കാരണമാണ് ഡാം തുറക്കേണ്ടി വന്നത്. ഡാം തുറക്കുന്നതിന് മുൻപ് എല്ലാവിധ മുന്നൊരുക്കങ്ങളും ആലോചനകളും നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നേരത്തെ ട്രയലും നടത്തിയിരുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. അതിനാൽ ഡാം തുറന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കലക്ടർ പറഞ്ഞു. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇറച്ചി മാലിന്യം വെള്ളക്കെട്ടിന് കാരണമായെന്ന് കലക്ടർ ആവർത്തിച്ചു. മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് കലക്ടറുടെ പ്രസ്താവന.

തന്ത്രപരമായി പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വിഷയത്തിൽ തന്ത്രപരമായ പ്രതികരണമാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ നടത്തിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ പ്രതികരിച്ചതെന്നും നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മികച്ചതാണെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം. വിഷയത്തിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരസ്പരം പഴിചാരരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.First published: May 23, 2020, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading