HOME » NEWS » Kerala » WARNING OF RISING TEMPERATURE IN KERALA

കേരളത്തിൽ ചൂട് കൂടും; ലോക്ക് ഡൗൺ കാലത്ത് പുറത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം

നിർജ്ജലീകരണത്തിന് (Dehydration) കാരണമാകുന്ന മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

News18 Malayalam | news18-malayalam
Updated: March 31, 2020, 2:53 PM IST
കേരളത്തിൽ ചൂട് കൂടും; ലോക്ക് ഡൗൺ കാലത്ത് പുറത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം
News18 Malayalam
  • Share this:
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവർ പകൽ 11 മണി മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.

മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടും. ആലപ്പുഴ, കോട്ടയം ,തൃശ്ശൂർ ജില്ലകള്ളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ തുടരുന്നതിനാൽ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി കിച്ചൺ പ്രവർത്തകർ തുടങ്ങിയവർ പ്രത്യേകം ജാഗ്രതയും കരുതലും പാലിക്കണം. ആവശ്യമായ വിശ്രമത്തോടെയും തണൽ ഉറപ്പു വരുത്തിയും മാത്രം ജോലിയിൽ ഏർപ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങൾ ഇവരോട് സഹകരിക്കുക.

കേരളത്തിലെ വിവിധ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിനേക്കാളും ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
BEST PERFORMING STORIES:മർക്കസിൽ പങ്കെടുത്തവർക്ക് കോവിഡ്; ഡൽഹിയിലെ നിസാമുദ്ദീൻ മേഖല അടച്ചു: എന്താണ് നടന്നതെന്ന് വിശദീകരിച്ച് തബ്‌ലീഗ് ജമാഅത്ത് [NEWS]ആശുപത്രി ജീവനക്കാർക്കായി 'ക്രിക്കറ്റിന്‍റെ മെക്ക'; ലോഡ്സ് സ്റ്റേഡിയം പാർക്കിങിന് ഉപയോഗിക്കും [NEWS]മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് KGMOA; സർക്കാർ ഡോക്ടർമാർ നാളെ കരിദിനമാചരിക്കും [NEWS]

വീട്ടിൽ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക. നിർജ്ജലീകരണത്തിന് (Dehydration) കാരണമാകുന്ന മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.
Published by: Naseeba TC
First published: March 31, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories