• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു ജില്ലയിൽ ഒഴികെ ചൊവ്വാഴ്ച വരെ ചൂട് കൂടിയേക്കും; സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും

ഒരു ജില്ലയിൽ ഒഴികെ ചൊവ്വാഴ്ച വരെ ചൂട് കൂടിയേക്കും; സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും

സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരും

hot wave alert

hot wave alert

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ ചൊവ്വാഴ്ച വരെ ചൂട് സാധാരണയില്‍ നിന്നു മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരും.

    അടുത്ത രണ്ട് ദിവസവും വയനാട് ഒഴികെയുള്ള ജില്ലകളില്‍ സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. താപനിലയില്‍ നേരിയ കുറവ് ഉണ്ടാകുമെങ്കിലും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയതിനാല്‍ ഈ ദിവസങ്ങളില്‍ ചൂട് വലിയ അളവില്‍ കുറയില്ല. ബുധനാഴ്ച മുതല്‍ വീണ്ടും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശം തുടരും. പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നതടക്കമുള്ള മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

    സംസ്ഥാനത്ത് കനത്ത ചൂട് തുടരും: സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഉത്തരവ്

    കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ വേനല്‍മഴ ലഭിച്ചത് ആശ്വാസമായിരുന്നു. വരും ദിവസങ്ങളിലും ഏതാനും ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വേനല്‍മഴയില്‍ 51 ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചു തുടങ്ങി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.
    First published: