• HOME
  • »
  • NEWS
  • »
  • kerala
  • »
  • Warning: പെരിയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കുക

Warning: പെരിയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കുക

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലൈ 20 വരെ ഇടുക്കി ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണിത്.

idukki water level

idukki water level

  • Last Updated :
  • Share this:
    ഇടുക്കി ജില്ലയിലെ പാംബ്ല (ലോവർ പെരിയാർ), കല്ലാർകുട്ടി ഡാമുകളിൽ നിന്ന് വെള്ളം പുറത്ത് വിടുന്നത് സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമുന്നറിയിപ്പ് നൽകി.

    പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ വെള്ളം പുറത്തേക്കൊഴുക്കുവാൻ ഇടുക്കി ജില്ലാ കളക്ടർ അനുമതി നൽകി. പാംബ്ല ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 cm ഉയർത്തി 90 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനും കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 cm വരെ ഉയർത്തി 60 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കുവാനുമാണ് അനുമതി.

    പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും പരമാവധി ജലനിരപ്പ് 253 m ഉള്ള ഡാമിലെ ജലനിരപ്പ് 252.6 m  ആയി ഉയർന്നതിനാലും, പരമാവധി ജലനിരപ്പ് 456.6 m ഉള്ള കല്ലാർകുട്ടി ഡാമിന്റെ ജലനിരപ്പ് 452.4 m ആയി ഉയർന്നതിനാലുമാണിത് . കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലൈ 20 വരെ ഇടുക്കി ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണിത്.

    അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.

    First published: