അപ്പാച്ചിമേട്ടിൽ കടന്നൽ ആക്രമണം; നിരവധി അയ്യപ്പഭക്തർക്ക് കടന്നൽ കുത്തേറ്റു
ശനിയാഴ്ച ഉച്ചയോടെയാണ് അപ്പാച്ചിമേട് ഭാഗത്ത് കടന്നലിന്റെ ആക്രമണം ഉണ്ടായത്.

sabarimala
- News18 Malayalam
- Last Updated: January 11, 2020, 11:08 PM IST
ശബരിമല: അപ്പാച്ചിമേട്ടിൽ കടന്നൽ ആക്രമണം. മൂന്ന് മാളികപ്പുറങ്ങൾ ഉൾപ്പെടെ ശബരിമല ദർശനത്തിനെത്തിയ നിരവധി തീർഥാടകർക്ക് കടന്നൽ കുത്തേറ്റു. രണ്ട് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്.
also read:പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു ശനിയാഴ്ച ഉച്ചയോടെയാണ് അപ്പാച്ചിമേട് ഭാഗത്ത് കടന്നലിന്റെ ആക്രമണം ഉണ്ടായത്. കുത്തേറ്റ തീർത്ഥാടകർ സന്നിധാനം, പമ്പ ഗവ. ആശുപത്രികളിൽ ചികിത്സ തേടി. വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടന്നൽകൂട് കണ്ടെത്തനായില്ല.
കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ കാശി എന്ന അയ്യപ്പനും കടന്നലിന്റെ കുത്തേറ്റിരുന്നു. ഇത് രണ്ടാം തവണയാണ് അപ്പാച്ചിമേടിന് സമീപം തീർത്ഥാടകർക്ക് നേരെ കടന്നലിന്റെ ആക്രമണം ഉണ്ടാവുന്നത്.
also read:പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ കാശി എന്ന അയ്യപ്പനും കടന്നലിന്റെ കുത്തേറ്റിരുന്നു. ഇത് രണ്ടാം തവണയാണ് അപ്പാച്ചിമേടിന് സമീപം തീർത്ഥാടകർക്ക് നേരെ കടന്നലിന്റെ ആക്രമണം ഉണ്ടാവുന്നത്.