കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചതായി കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് ആരോപിച്ചു. കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോള്‍ ആണ് ശവക്കോട്ടയില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ പിതാവിന്റെയും മാതാവിന്റെയും ശവക്കല്ലറയില്‍ മാലിന്യക്കൂമ്പാരം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ഇത് താലിബാന് ഭീഷണിയാണ് എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം. നിലവില്‍ പീരുമേട്ടില്‍ ആണ് അറക്കല്‍ പിതാവ് താമസിക്കുന്നത്. അദ്ദേഹം ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ ആണ് മാലിന്യക്കൂമ്പാരം കല്ലറയില്‍ സ്ഥാപിച്ചത്. ചാക്കുകെട്ടില്‍ ആണ് മാലിന്യക്കൂമ്പാരം വെച്ചത്. ഇത് ബോധപൂര്‍വം ചെയ്തതാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.
അതുകൊണ്ടാണ് അറക്കല്‍ പിതാവിന്റെ മാതാപിതാക്കളുടെ കല്ലറയില്‍ തന്നെ മാലിന്യ കെട്ട് കൊണ്ടുവന്ന് വെച്ചത്. ഇത് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റൗഡിസം ഞങ്ങള്‍ക്ക് ഇല്ല. പക്ഷെ ജീവിക്കാന്‍ വേണ്ടി എന്ത് നിലപാടും സ്വീകരിക്കേണ്ടി വരും എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
പിണറായി വിജയന് അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടാത്തത്.മുണ്ടക്കയത്ത് കാണാതായ ജസ്നയുടെ സംഭവവും താലിബാനിസം ആണ്. ഈരാറ്റുപേട്ട നഗരസഭയില്‍ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടല്‍ ആണ് എന്നും ജോര്‍ജ് ആരോപിച്ചു.
എസ്ഡിപിഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍ ആണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.കോണ്‍ഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നത്.ഈരാറ്റുപേട്ടയില്‍ സിപിഎം കള്ള കച്ചവടമാണ് നടത്തിയത് എന്നും ജോര്‍ജ് ആരോപിക്കുന്നു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പൂര്‍ണമായും പിന്തുണച്ചാണ് കോട്ടയം പ്രസ് ക്ലബ്ബില്‍ പിസി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയത്.മറ്റ് ബിഷപ്പുമാരുമായി ചര്‍ച്ച ചെയ്ത ശേഷം ആണ് പാലാ ബിഷപ്പ് നിലപാട് പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നു.
തന്നോട് പല ബിഷപ്പുമാരും ഇക്കാര്യം പറഞ്ഞു.അവര്‍ക്ക് എല്ലാം ഇതേ നിലപാട് ആണ് ഉള്ളത്.പാലാ ബിഷപ്പിനെക്കാള്‍ ഇക്കാര്യത്തില്‍ ശക്തമായ വികാരം മറ്റ് ബിഷപ്പുമാര്‍ക്ക് ഉണ്ട് എന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
പാലാ ബിഷപ്പിനെതിരായ പ്രശ്നം തീര്‍ക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് തങ്ങളും ഇടപെടണം എന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.ഈ നേതാക്കളെല്ലാം മാന്യന്മാരാണ്. കേരളത്തില്‍ നടക്കുന്ന താലിബാന് ഇടപെടല്‍ തള്ളിപ്പറയണം. അതോടെ പ്രശ്നം തീരും എന്നും പിസി ജോര്‍ജ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.