ജല അതോറിറ്റിക്ക് കിട്ടാനുള്ളത് 1030.5 കോടി; വെളളത്തിന് വിലകൂട്ടി ശുപാര്‍ശ

കുടിശികയായി 1030.5 കോടി രൂപ ജല അതോറിറ്റിക്ക് കിട്ടാനുണ്ട്. നിലവിൽ മാസച്ചെലവ് 102 കോടി രൂപയാണ്. ഈ അവസ്ഥയിൽ മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണുള്ളത്

news18
Updated: July 11, 2019, 8:15 AM IST
ജല അതോറിറ്റിക്ക് കിട്ടാനുള്ളത് 1030.5 കോടി; വെളളത്തിന് വിലകൂട്ടി ശുപാര്‍ശ
news18
  • News18
  • Last Updated: July 11, 2019, 8:15 AM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധനയ്ക്ക് പിന്നാലെ വെള്ളത്തിനും വില കൂടാൻ സാധ്യത. വൈദ്യുതിനിരക്ക് വർധിക്കുമ്പോൾ ജല അതോറിറ്റിക്ക് ഉണ്ടാകുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനാണ് വെള്ളക്കരം കൂട്ടാനുള്ള നടപടികൾ തുടങ്ങുന്നത്. കുടിശികയായി 1030.5 കോടി രൂപ ജല അതോറിറ്റിക്ക് കിട്ടാനുണ്ട്. നിലവിൽ മാസച്ചെലവ് 102 കോടി രൂപയാണ്. ഈ അവസ്ഥയിൽ മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണുള്ളത്. ഇതോടെയാണ് വെള്ളക്കരം കൂട്ടുന്ന കാര്യം ജല അതോറിറ്റി പരിഗണിക്കുന്നത്.

വൈദ്യുതിനിരക്ക് വർധിപ്പിച്ചതിനെത്തുടർന്ന് പ്രതിമാസം അഞ്ച് കോടി രൂപയുടെ അധികബാധ്യത ജലഅതോറിറ്റിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി മറികടക്കാൻ നിരക്ക് വർധന മാത്രമാണ് പോംവഴിയെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യം അംഗീകരിക്കുന്നുണ്ടെങ്കിലും മുന്നണിയുടെയും മന്ത്രിസഭയുടെയും നയപരമായ തീരുമാനം ഉണ്ടാകണമെന്നാണ് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറയുന്നത്.

വെള്ളക്കരം വഴി ജല അതോറിറ്റിക്ക് ലഭിക്കുന്നത് 43 കോടിയുടെ വരുമാനം മാത്രമാണ്. സർക്കാർ പ്രതിവർഷം നൽകുന്ന സബ്സിഡി 610 കോടി രൂപയാണ്. എന്നാൽ വൈദ്യുതിനിരക്കുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി നൽകാനുള്ളത് 1320 കോടി രൂപയാണ്. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ജല അതോറിറ്റിക്ക് ലഭിക്കാനുള്ള കുടിശിക 200 കോടി രൂപയാണ്. അതോറിറ്റിയുടെ ബാധ്യത 2300 കോടി ആയതോടെ കൊൽക്കത്ത ഐഐഎമ്മിലെ പ്രൊഫ. സുശീൽ ഖന്നയെ അതോറിറ്റിയുടെ പുനഃസംഘടനയ്ക്കായി അടുത്തിടെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. നേരത്തെ കെഎസ്ആർടിസിയിലെ പ്രതിസന്ധിയെക്കുറിച്ച് ഖന്ന പഠിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഇപ്പോൾ കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത്.
First published: July 11, 2019, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading