• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി ഓഫീസുകളിൽ പോയി ക്യൂ നിൽക്കേണ്ട; വാട്ടർ അതോറിറ്റി സേവനങ്ങൾ ഓൺലൈനിൽ

ഇനി ഓഫീസുകളിൽ പോയി ക്യൂ നിൽക്കേണ്ട; വാട്ടർ അതോറിറ്റി സേവനങ്ങൾ ഓൺലൈനിൽ

ഏഴ് ഐടി സോഫ്ട് വെയറുകളുടെ ഉദ്ഘാടനമാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവ്വഹിച്ചത്.

Roshy_Augastine_Water_Authoruty

Roshy_Augastine_Water_Authoruty

  • Share this:
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ സേവനങ്ങൾ ഓൺലൈനാകുന്നു. ഏഴ് ഐടി സോഫ്ട് വെയറുകളുടെ ഉദ്ഘാടനമാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവ്വഹിച്ചത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഓൺലൈൻ വഴി ലഭ്യമാകുന്ന ഉപഭോക്തൃ സൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ സംസ്ഥാനത്തെ എല്ലാ ജല ​ഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങൾ അറിയാനും ​ഗുണനിലവാര പരിശോധനയ്ക്ക് ഓൺലൈൻ വഴി ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കുന്ന ജല ഗുണനിലവാര ഓൺലൈൻ പേയ്‌മെന്റ് പോർട്ടൽ, ക്യാഷ് കൗണ്ടറുകളിൽ കുടിവെള്ള ചാർജ് അടയ്ക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പിഒഎസ് മെഷീനുകൾ, അതോറിറ്റിയുടെ ബില്ലിങ് സോഫ്ട് വെയറായ ഇ-അബാക്കസുമായി സംയോജിപ്പിക്കുന്ന പിഒഎസ് മെഷീൻ ഇന്റഗ്രേഷൻ സോഫ്ട് വെയർ, വാട്ടർ അതോറിറ്റി ഓഫീസുകളിലെ കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കേന്ദ്രീകൃത പട്ടിക ഇനംതിരിച്ചു ലഭ്യമാക്കുന്ന ഹാർഡ്‌വെയർ ഇൻവെൻട്രി മാനേജ്‌മെന്റ് സിസ്റ്റം,  മലിനജല ശുദ്ധീകരണശാലകൾക്ക് ഏറ്റവും ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൽ സൈറ്റ് തിരഞ്ഞെടുക്കൽ സംവിധാനം, ബാങ്ക് ട്രാൻസ്ഫർ വഴി കുടിവെള്ള ചാർജ് അടയ്ക്കുന്നവർക്ക് ഇടപാടുകളുടെ വിവരം ലഭ്യമാക്കുന്നതിനും രസീതുകൾ സൃഷ്ടിക്കുന്നതിനുമായുള്ള  ബാങ്ക് ട്രാൻസ്ഫർ ട്രാക്കിംഗ് പോർട്ടൽ, ഡിജിറ്റൽ ലൈബ്രറി എന്നിവയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

1. കൺസ്യൂമർ പോർട്ടൽ

നിലവിലുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് തന്റെ വിവരങ്ങളോ ബിൽ വിവരങ്ങളോ പേയ്മെന്റ് വിവരങ്ങളോ അതാത് ഓഫീസിൽ എത്താതെ അറിയുവാൻ നിർവാഹമില്ല. എന്നാൽ ഈ സാഹചര്യത്തിൽ മാറ്റം വരികയാണ്.  ഉപഭോക്താക്കൾക്ക് അവരുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രാഫിക്കൽ ഫോർമാറ്റിലുള്ള നിർദിഷ്ട റിപ്പോർട്ടുകൾ ഉൾപ്പെടെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഒരു ഉപഭോക്തൃ സൗഹൃദ പരിഹാരമാണ് കൺസ്യൂമർ പോർട്ടൽ. ഈ വിവരങ്ങൾ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാകുമെങ്കിൽ അനാവശ്യ തർക്കങ്ങളും ഫോൺ വിളികളും ഓഫിസുകളിലെ കരുതുന്നത്. തിരക്കും ഒഴിവാക്കാനാവും.

2. ജല ഗുണനിലവാര ഓൺലൈൻ പേയ്മെന്റ് പോർട്ടൽ

കേരളാ വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് സംസ്ഥാനത്തൊട്ടാകെ 46 ലാബുകളും ഇവിടങ്ങളിൽ പൊതുജനത്തിന് തങ്ങളുടെ ജലസ്രോതസ്സുകളിലെ ജലം ടെസ്റ്റ് ചെയ്യുവാനും റിസൾട്ട് ശേഖരിക്കുവാനും പലപ്രാവശ്യം ഓഫീസുകളിൽ വന്നു ആവശ്യം ഉണ്ടകാറുണ്ട്. ഈ പോർട്ടൽ വഴി പൊതുജനത്തിന് തങ്ങളുടെ താമസ സ്ഥലത്തിന് ഏറ്റവും അടുത്ത ലാബ് കണ്ടെത്തുവാനും അവിടെ ലഭ്യമായ സേവനങ്ങൾ മനസ്സിലാക്കുവാനും ഒരോ സേവനത്തിനും ആവശ്യമായ തുക ഓൺലൈനായി അടയ്ക്കുവാനും കഴിയുന്നു. ജല പരിശോധന കഴിഞ്ഞാൽ അതിന്റെ റിസൾട്ട് എസ്എംഎസ് വഴി ഉപഭോക്താവിന് ലഭിക്കും.

3. പോയിന്റ് ഓഫ് സെയിൽ മെഷീൻ ഇന്റഗ്രേഷൻ സോഫ്ട് വെയർ

കുടിവെള്ള ചാർജ് അടയ്ക്കുന്നതിന് നിലവിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും ക്യാഷ് കണ്ടറുകളിൽ നേരിട്ട് സ്വീകരിക്കുന്ന ബില്ലിങ് സോഫ്ട് വെയറുമായി ബന്ധപ്പെടുത്തിയിരുന്നില്ല. ക്ലൗഡ് സാങ്കേതിക വിദ്യയിലൂടെ ഡെബിറ്റ് ക്രഡിറ്റ്, ക്രഡിറ്റ് കാർഡുകൽ ബില്ലിംഗ് സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്തും.

4. ഹാർഡ്വെയർ ഇൻവെൻട്രി മാനേജ്മെന്റ് സിസ്റ്റം

കേരളത്തിലെ വാട്ടർ അതോറിറ്റി ഓഫീസുകളിലെ കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഹാർഡ്വെയറുകളുടെ കേന്ദ്രീകൃത പട്ടിക നിലവിൽ ലഭ്യമല്ല. ഇത് പുതിയ സോഫ്റ്റ് വെയറിലൂടെ ജീവനക്കാർക്ക് ലഭ്യമാകും.

5. ഡിജിറ്റൽ ലൈബ്രറി

അക്കാദമിക് താൽപര്യമുള്ളവർക്കി ജല അതോറിറ്റിയിലും പിന്മുറക്കാർക്ക് ഉപയോഗപ്രദമായ ധാരാളം പ്രബന്ധങ്ങളും ലേഖനങ്ങളും ഡിജിറ്റലാക്കി മാറ്റി. ആവശ്യക്കാർക്ക് ഇവ ഓൺലൈനിൽ ലഭിക്കും.

6. ബാങ്ക് ട്രാൻസ്ഫർ ട്രാക്കിംഗ് പോർട്ടൽ

പല ഉപഭോക്താക്കളും, ബാങ്ക് ട്രാൻസ്ഫർ വഴി വാട്ടർ ബില്ലുകൾ അടച്ചിരുന്നു. ഇടപാടുകൾ തിരിച്ചറിയുന്നതിനും രസീതുകൾ ബാങ്ക് സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കളെ അറിയിക്കുന്നതിനും നിലവിൽ ട്രാക്കിംഗ് സംവിധാനം ഇല്ല. അത്തരം ഇടപാടുകൾ അപ്ഡേറ്റ് ചെയ്യാനാണ്ഉപഭോക്താക്കൾക്ക് സ്വയം ലോഗിൻ ചെയ്യുന്നതിനുള്ള പോർട്ടൽ.

7. മലിനജല ശുദ്ധീകരണ പ്ലാന്റിനായി ജിഎഎസ് അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൽ സൈറ്റുകൾ തിരഞ്ഞെടുക്കൽ

മലിനജല സംസ്കരണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കൽ പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. സാമൂഹികരാഷ്ട്രീയ ഡാറ്റയുടെ അത് പാരിസ്ഥിതിക, സാമ്പത്തിക വലിയ അളവിലുള്ള ഇൻപുട്ടുകൾ ആവശ്യമാണ്. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഎഎസ്), റിമോട്ട് സെൻസിംഗ് ടെക്നോളജീസ് (ആർഎസ്) എന്നിവ വലിയ അളവിലുള്ള ഡാറ്റയുടെ നടത്തിപ്പിനും വിശകലനത്തിനും പിന്തുണ നൽകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടും ജിഎഎസിൽ നിന്ന് വികസിപ്പിച്ച മോഡൽ, സീവറേജ് ട്രീറ്റ്മെന്റ് സ്ഥലങ്ങളെക്കുറിച്ച് നേരിട്ട് വിവരങ്ങൾ നൽകുന്നതാണ് ഓൺലൈൻ സംവിധാനം.
Published by:Anuraj GR
First published: