കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ചർച്ച ഇന്ന്; നദീജല തർക്കങ്ങൾ പരിഹരിക്കുക ലക്ഷ്യം

നദീജല തർക്കം സംബന്ധിച്ച മുഖ്യമന്ത്രിതല ചർച്ച 15 വർഷത്തിന് ശേഷം

news18
Updated: September 25, 2019, 9:21 AM IST
കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ചർച്ച ഇന്ന്; നദീജല തർക്കങ്ങൾ പരിഹരിക്കുക ലക്ഷ്യം
നദീജല തർക്കം സംബന്ധിച്ച മുഖ്യമന്ത്രിതല ചർച്ച 15 വർഷത്തിന് ശേഷം
  • News18
  • Last Updated: September 25, 2019, 9:21 AM IST
  • Share this:
തിരുവനന്തപുരം: കേരള- തമിഴ്നാട് നദീജല കൈമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിതല ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്നിന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ചയിൽ പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനമാണ് പ്രധാന അജണ്ട. കേരള മുഖ്യമന്ത്രി പിണറായി വിജയൻ,​ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,​ ഉപമുഖ്യമന്ത്രി പനീർശെൽവം, തമിഴ്നാട്ടിലെ നാലു മന്ത്രിമാർ, സംസ്ഥാന മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എംഎം മണി എന്നിവരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും.

പറമ്പിക്കുളം- ആളിയാർ കരാർ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യൂ എന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക.1958 മുതൽ മുൻകാല പ്രാബല്യത്തോടെ 1970ൽ നിലവിൽ വന്ന പറമ്പിക്കുളം കരാർ 30 വർഷം കൂടുമ്പോൾ ഉഭയസമ്മതപ്രകാരം പുതുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ,​ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ കേരളത്തിന് മറ്റു വഴികളില്ല. സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ആളിയാർ പ്രശ്നത്തിൽ കടുത്ത നിലപാടെടുക്കാൻ മുഖ്യമന്ത്രിക്ക് പരിമിതികളുമുണ്ട്. നെയ്യാറിൽ നിന്ന് വെള്ളം നൽകാൻ നിയമസഭ കരാർ പാസാക്കിയെങ്കിലും തമിഴ്നാട് ഒപ്പിട്ടിട്ടില്ല. മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത യോഗത്തിൽ ചർച്ചയാവുകയുമില്ല.

Also Read- സിപിഎമ്മിനും സിപിഐക്കും 25 കോടിരൂപ സംഭാവന നൽകി; ഡിഎംകെ സത്യവാങ്മൂലം

പറമ്പിക്കുളം-ആളിയാര്‍ കരാറില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനു മുന്നോടിയായി ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി തമിഴ്‌നാട് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായും ചര്‍ച്ച നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ മുഖ്യമന്ത്രിതല ചര്‍ച്ച. 1965ല്‍ ആരംഭിച്ച് തമിഴ്നാടുമായുള്ള തർക്കത്തെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന പാണ്ടിയാര്‍-പുന്നപ്പുഴ പദ്ധതി, പമ്പാര്‍-അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക് പ്രശ്‌നം എന്നിവയും യോഗത്തിൽ ചർച്ചയാകും

കേരളത്തിന്റെ ആവശ്യങ്ങൾ- പറമ്പിക്കുളം - ആളിയാർ കരാർ വ്യവസ്ഥകൾ ലംഘിക്കരുത്, കരാർ പുതുക്കാൻ തമിഴ്നാട് തയ്യാറാകണം, ദേശീയ ട്രൈബ്യൂണൽ അനുവദിച്ച 30 ടി.എം.സി കാവേരി ജലത്തിന് തടസം നിൽക്കരുത്.

തമിഴ്നാടിന്റെ ആവശ്യങ്ങൾ- പാണ്ടിയാർ - പുന്നപ്പുഴയിൽ പുതിയ അണക്കെട്ട് വേണം, പമ്പ - അച്ചൻകോവിലാറിൽ നിന്നുള്ള വെള്ളം വഴിതിരിച്ച് കൂടുതൽ പ്രദേശങ്ങളിൽ ലഭ്യമാക്കണം, ആനമലയാറിൽ നിന്ന് കേരളം കൂടുതൽ വെള്ളം വിട്ടുനൽകണം.

First published: September 25, 2019, 9:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading