നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Idukki Dam|ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

    Idukki Dam|ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

    ഇടുക്കി അണക്കെട്ടില്‍ ഏര്‍പ്പെടുത്തിയ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടില്ല

    News18 Malayalam

    News18 Malayalam

    • Share this:
      ഇടുക്കി: ജില്ലയില്‍ മഴ(Rain) കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പില്‍ നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി.2399.14 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി(Idukki) അണക്കെട്ടില്‍ ഏര്‍പ്പെടുത്തിയ റെഡ് അലര്‍ട്ട് തുടരുകയാണ്.

      അതേ സമയം മുല്ലപ്പെരിയാര്‍(Mullaperiyar) അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 140.50 ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്.

      അതേ സമയം   വടക്ക് ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമര്‍ദ്ദം (well marked low pressure) ആകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(IMD).

      നവംബര്‍ 18 ഓടെ ന്യൂനമര്‍ദം മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

      കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. കര്‍ണാടകക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

      ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

      കേരള - ലക്ഷദ്വീപ് തീരത്ത് നവംബര്‍ 16 നും, വടക്കന്‍ കേരള തീരത്ത് നവംബര്‍ 16 വരെയും, കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

      സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണള്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളൂകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
      Also Read- മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശനം

      പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.

      മഹാത്മാ ഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച (നവംബര്‍ 16) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
      Published by:Jayashankar AV
      First published:
      )}