നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കനത്ത മഴയത്തും അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ താഴെ

    കനത്ത മഴയത്തും അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ താഴെ

    Water-level in many dams is comparatively less than as in 2018 | പല അണക്കെട്ടുകളിലും ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതി പോലും ഇല്ല

    അണക്കെട്ടുകളിലെ ജലനിരപ്പ്

    അണക്കെട്ടുകളിലെ ജലനിരപ്പ്

    • Share this:
      കൊച്ചി: മഴ ശക്തമായി തുടർന്നിട്ടും സംസ്ഥാനത്തെ പല അണക്കെട്ടുകളിലും ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതി പോലും ഇല്ല. കുറ്റ്യാടിയും ബാണാസുര സാഗറും മാത്രമാണ് പൂർണ്ണമായി നിറഞ്ഞത്

      ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസവും റെഡ് അലർട്ടായിരുന്നു. പക്ഷേ അണക്കെട്ടിലുള്ളത് 34.41 ശതമാനം ജലം മാത്രം. ആകെ കപ്പാസിറ്റിയുടെ പകുതിപോലും വെള്ളമില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് 98.25% വെള്ളമായിരുന്നു ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്.

      പമ്പയിൽ ഇന്നത്തെ നിലയനുസരിച്ച് 60.68% മാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം അവിടെ 99% ത്തോളം നിറഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ വർഷം പൂർണ്ണമായി നിറഞ്ഞ കക്കി അണക്കെട്ടിൽ ഇത്തവണയുള്ളത് 34.05% വെള്ളം മാത്രം. ഷോളയാറിൽ ഇത്തവണ 45% എങ്കിൽ കഴിഞ്ഞ തവണ അവിടെയും നൂറ് ശതമാനമായിരുന്നു.

      നൂറ് ശതമാനത്തിൽ അധികം വെള്ളം നിറഞ്ഞ് കഴിഞ്ഞ വർഷം ഇതേ ദിവസം തുറന്ന് വിട്ട ഇടമലയാറിൽ ഇപ്പോൾ 44.61% മാത്രം. കുറ്റ്യാടിയും ബാണാസുര സാഗറും ഇത്തവണയും പൂർണ്ണമായി നിറഞ്ഞു. പെരിങ്ങൽ കുത്തിലെ ജലനിരപ്പ് ഇപ്പോൾ 70% ആണ്.

      First published: