• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullapperiyar |മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കണം; ഉന്നതാധികാര സമിതിക്ക് ചീഫ് സെക്രട്ടറിയുടെ കത്ത്

Mullapperiyar |മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കണം; ഉന്നതാധികാര സമിതിക്ക് ചീഫ് സെക്രട്ടറിയുടെ കത്ത്

വൃഷ്ടി പ്രദേശത്ത് മഴ വർധിക്കാൻ ഇടയുള്ളതിനാൽ കൂടുതൽ വെള്ളം കൊണ്ടു പോകാൻ തമിഴ്നാടിന് നിർദേശം നൽകണം എന്നാണ് ആവശ്യം.

News18

News18

  • Share this:
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ(Mullapperiyar dam) ജലനിരപ്പ്(water level) കുറയ്ക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയർമാന് സംസ്ഥാനത്തിൻ്റെ കത്ത്. വൃഷ്ടി പ്രദേശത്ത് മഴ വർധിക്കാൻ ഇടയുള്ളതിനാൽ കൂടുതൽ വെള്ളം കൊണ്ടു പോകാൻ തമിഴ്നാടിന് നിർദേശം നൽകണം എന്നാണ് ആവശ്യം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷന് സംസ്ഥാന ചീഫ് സെക്രട്ടറി(Chief Secretary) വി.പി. ജോയി ഇന്നലെയാണ് കത്തയച്ചത്.

ഡാമിലേക്കുള്ള ജലത്തിൻ്റെ വരവിനെക്കാൾ അധിക ജലം ദിവസേന പുറത്തേക്ക് ഒഴുക്കാൻ തമിഴ്നാടിന് നിർദേശം നൽകണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. മുല്ലപ്പെരിയാർ ഡാമിൻ്റെ  റൂൾ കർവ് നവംബർ 30നുശേഷം 142 അടിയാണ്. എന്നാൽ, നവംബർ 30–ാം തീയതി രാവിലെ നാലു മണിക്കു തന്നെ ജലനിരപ്പ് 142 അടിയിലെത്തിയതായി ചീഫ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കി .

ടണലിലൂടെ 2300 ക്യുസെക്സ് വെള്ളവും അണക്കെട്ടിലൂടെ 4547.77 ക്യുസക്സ് വെള്ളവുമാണ് ഉച്ചയ്ക്കു 12 മണിക്ക് ഒഴുക്കിവിട്ടത്. പെട്ടെന്നു ജലം ഒഴുക്കി വിട്ടതോടെ വണ്ടിപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ജനം പരിഭ്രാന്തിയിലാകുകയും ചെയ്തു. പല വീടുകളിലും വെള്ളം കയറി. ഷട്ടറുകൾ തുറന്ന് 5700 ക്യുസെക്സ് വെള്ളം ഒഴുക്കിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാൽ അണക്കെട്ടിലേക്കു വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം നേരത്തേ തുറന്നു വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തണം. ജലനിരപ്പ് 142 അടിയിൽ കൂടുതലാകാൻ അനുവദിക്കരുതെന്നും കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
Published by:Sarath Mohanan
First published: