• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം എരുമേലിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; വനപ്രദേശത്ത് ഉരുൾപൊട്ടിയതായി സൂചന

കോട്ടയം എരുമേലിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; വനപ്രദേശത്ത് ഉരുൾപൊട്ടിയതായി സൂചന

സമീപത്തെ റോഡുകളിലും വെള്ളം കയറി. വനപ്രദേശത്ത് ഉരുൾപൊട്ടിയതായി സൂചന. ഇന്ന് വൈകിട്ട് ഒരു മണിക്കൂറോളം എരുമേലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കോട്ടയത്തും കോഴിക്കോടും മലയോരമേഖലകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. എരുമേലിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. എരുമേലി തുമരംപാറയിലാണ് ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായത്. തുമരംപാറ തോട്ടിൽ ജലനിരപ്പ് ഉയർന്നു. സമീപത്തെ റോഡുകളിലും വെള്ളം കയറി. വനപ്രദേശത്ത് ഉരുൾപൊട്ടിയതായി സൂചന. ഇന്ന് വൈകിട്ട് ഒരു മണിക്കൂറോളം എരുമേലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കോഴിക്കോട് ജില്ലയിൽ ഇരുവഞ്ഞിപ്പുഴയിലും പെട്ടെന്ന് ജലനിരപ്പ് ഉയർന്നു.

    അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

    അതേസമയം ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

    തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ ( ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ മലയോരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
    Published by:Anuraj GR
    First published: