• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar Dam | ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്

Mullaperiyar Dam | ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്

ജലനിരപ്പ് ഉയരുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്ന് തമിഴ്നാട് സർക്കാർ

  • Last Updated :
  • Share this:
    ഇടുക്കി: മുല്ലപ്പെരിയാർ ജലമനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതിന് പിന്നാലെയാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നുള്ള വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും നിറഞ്ഞതിനെ തുടര്‍ന്ന് തുറന്ന് വിട്ടിരിക്കുകയാണ്.

    മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

    Also Read-കുളമായില്ല; 12 മണിക്കൂർ മുമ്പേ എറണാകുളത്ത് അവധി പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷനൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

    അതേസമയം സംസ്ഥാനത്ത് വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്. ഉച്ചയ്ക്കു 12 മണിക്കു പുറത്തിറക്കിയ അറിയിപ്പില്‍ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

    Also Read-Rains LIVE| എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്. കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.
    Published by:Jayesh Krishnan
    First published: