• HOME
 • »
 • NEWS
 • »
 • kerala
 • »
 • Orange Alert പമ്പാനദിയിൽ ജലനിരപ്പുയരുന്നു: തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാർ

Orange Alert പമ്പാനദിയിൽ ജലനിരപ്പുയരുന്നു: തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാർ

പമ്പ നദിയുടെ കൈവഴികളിലെ തീരദേശവാസികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അടിയന്തരമായി തീരപ്രദേശങ്ങളിൽ ഉള്ള ജനങ്ങളെ ഒഴിപ്പിക്കാനും നിർദേശം

പമ്പാ നദി

പമ്പാ നദി

 • Share this:
  പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

  ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങൾ ആയ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ , പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം , കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ആലപ്പുഴ ജില്ലാ കലക്ടർ നിർദേശം നൽകി.

  അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇതിനാലാണ് രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക.

  പമ്പ നദിയുടെ കൈവഴികളിലെ തീരദേശവാസികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അടിയന്തരമായി തീരപ്രദേശങ്ങളിൽ ഉള്ള ജനങ്ങളെ ഒഴിപ്പിക്കാനും തഹസിൽദാർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ ആരംഭിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി.

  കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ് . ആര്‍.ടി. സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുഴ ഡി.ററി.ഓ അറിയിച്ചു.

  കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകൾ. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻകോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. . ചെങ്ങന്നൂർ താലൂക്കിൽ 17 ക്യാമ്പുകളിലായി 149 കുടുംബത്തിലെ 573 ആളുകളെ പാർപ്പിച്ചിട്ടുണ്ട്. മാവേലിക്കര താലൂക്കിൽ 2 ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 22 ആളുകളാണുള്ളത്. ചേർത്തല താലൂക്കിലെ ഒരു ക്യാമ്പിൽ 13 കുടുംബങ്ങളിലെ 36 ആളുകളാണുള്ളത്. കാർത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ 44 കുടുംബങ്ങളിലെ 142 ആളുകളെയാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിൽ കാവാലത്തെ രണ്ടു ക്യാമ്പുകളിലായി 2 കുടുംബത്തിലെ 11 ആളുകളാണുള്ളത്. പുളിങ്കുന്നിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ ക്യാമ്പ് ആരംഭിച്ചു ഒരു കുടുംബത്തിലെ ഒരു വനിതയും രണ്ടു കുട്ടികളുമടക്കം മൂന്നു പേരാണ് ഇവിടെയുള്ളത്.

  You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
  ജില്ലയിൽ ആകെ 24 ക്യാമ്പുകളിലായി 222 കുടുംബങ്ങളിലെ 787ആളുകളാണ് നിലവിലുള്ളത്.ഇതിൽ 335 പേർ സ്ത്രീകളും, 351 പുരുഷന്മാരും, 108പേർ കുട്ടികളും, 22 മുതിർന്നവരും രണ്ടു ഗർഭിണികളുമാണ്.
  Published by:Anuraj GR
  First published: