നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mullapperiyar | മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; ഷട്ടറുകള്‍ വീണ്ടും തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത

    Mullapperiyar | മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; ഷട്ടറുകള്‍ വീണ്ടും തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത

    തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 900 ഘന അടിയായി ഉയര്‍ത്തി.

    മുല്ലപ്പെരിയാര്‍

    മുല്ലപ്പെരിയാര്‍

    • Share this:
      ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ(Mullapperiyar Dam) ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. 9 മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത്. ഇതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 900 ഘന അടിയായി ഉയര്‍ത്തി.

      ഇന്നലെ വൈകുന്നേരം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയായിരുന്നു. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്‌നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നല്‍കിയത്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ കാര്യം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നകാര്യം പരിഗണിക്കുക.

      ശക്തമായ മഴ തുടരുകയാണെങ്കില്‍ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

      ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.76 അടിയായി ഉയര്‍ന്നു. ഇടുക്കി ഡാം തുറക്കുന്ന കാര്യം കെഎസ്ഇബി ഇത് സംബന്ധിച്ച് തീരുമാനം ഇന്നെടുക്കും.\

      Also Read-Kerala Rains | തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഇടുക്കി ഡാം തുറക്കുന്നതില്‍ തീരുമാനം ഇന്ന്

      ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്(Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ(Idukki Dam) ജലനിരപ്പ് 2398.68 അടിയായി ഉയര്‍ന്നു. 2399.03 അടി എത്തിയാല്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിക്കും.

      ഓറഞ്ച് അലര്‍ട്ട്

      14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസര്‍കോട്
      15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

      യെല്ലോ അലര്‍ട്ട്
      14-11-2021
      : എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
      15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
      16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
      Published by:Jayesh Krishnan
      First published:
      )}