സമഗ്ര കുടിവെള്ള പദ്ധതിയുമായി വാട്ടർ അതോറിറ്റി: പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നു

അത്യാധുനിക സൗകര്യങ്ങൾ ഉള്ള ജലശുദ്ധീകരണ ശാലയിൽ നിന്ന് ആദ്യഘട്ടത്തിൽ 30000 പേർക്ക് കുടിവെളളം നൽകാൻ കഴിയും. 

News18 Malayalam | news18
Updated: November 24, 2019, 1:57 PM IST
സമഗ്ര കുടിവെള്ള പദ്ധതിയുമായി വാട്ടർ അതോറിറ്റി: പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നു
plachimada water project
  • News18
  • Last Updated: November 24, 2019, 1:57 PM IST
  • Share this:
പാലക്കാട്: കൊക്കോ കോള കമ്പനിയുടെ ജലചൂഷണം മൂലം പ്രതിസന്ധി നേരിട്ട പ്ലാച്ചിമടയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഈ മേഖലയിലേയ്ക്ക് കുടിവെള്ളം എത്തിയ്ക്കുന്നതിനായി വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായി. ജലശുദ്ധീകരണ ശാല ഈ മാസം 28ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

Also Read-News18Exclusive: ഓണ്‍ലൈന്‍ ഭക്ഷണതട്ടിപ്പ് വ്യാപകം: കോഴിക്കോട് വ്യാജഹോട്ടലിന്റെ പേരിൽ ഭക്ഷണ വിതരണം

വാട്ടർ അതോറിറ്റി കൊഴിഞ്ഞാമ്പാറ കുന്നങ്കാട്ടുപതിയിൽ നിർമ്മിച്ച  180 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുടെ നിർമ്മാണം പൂർത്തിയായതോടെയാണ് കുടിവെള്ള പ്രശ്നത്തിന്  പരിഹാരമാവുന്നത്. പ്ലാച്ചിമട ഉൾപ്പെടുന്ന പെരുമാട്ടി പഞ്ചായത്തിന് പുറമെ പട്ടഞ്ചേരി , നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകൾക്കായുള്ള  സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് 13 കോടി രൂപ ചെലവഴിച്ച് ജലശുദ്ധീകരണശാല നിർമ്മിച്ചത്... അത്യാധുനിക സൗകര്യങ്ങൾ ഉള്ള ജലശുദ്ധീകരണ ശാലയിൽ ആദ്യഘട്ടത്തിൽ 30000 പേർക്ക് കുടിവെളളം നൽകാൻ കഴിയും.Also Read-ഡിസംബർ 26ന് സൂര്യഗ്രഹണം: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നാലു മണിക്കൂർ അടച്ചിടും

പറമ്പിക്കുളം- ആളിയാർ ജലത്തെ ആശ്രയിച്ചുള്ള പദ്ധതിയിൽ കുന്നങ്കാട്ടുപതിയിലെ റഗുലേറ്ററിൽ നിന്നുമാണ് ശുദ്ധീകരണശാലയിലേക്ക്  ജലം ശേഖരിയ്ക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 26 കോടി രൂപ വകയിരുത്തി  കൂടുതൽ ജലസംഭരണികൾ സ്ഥാപിക്കും  ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് ഫണ്ട് നിലച്ചതിനാൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു. ഈ മേഖലയിൽ 2050 വരെയുളള  ജലത്തിന്റെ ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
First published: November 24, 2019, 1:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading