നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Exclusive | മരംമുറി ഉത്തരവ് ജലവിഭവ വകുപ്പിൻ്റെ ഇടപെടലിന് കൂടുതൽ തെളിവ്; ജല വിഭവ വകുപ്പ് വിളിച്ചത് മൂന്നു യോഗങ്ങൾ

  Exclusive | മരംമുറി ഉത്തരവ് ജലവിഭവ വകുപ്പിൻ്റെ ഇടപെടലിന് കൂടുതൽ തെളിവ്; ജല വിഭവ വകുപ്പ് വിളിച്ചത് മൂന്നു യോഗങ്ങൾ

  മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്ന് ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു

  മുലപ്പെരിയാർ ഡാം

  മുലപ്പെരിയാർ ഡാം

  • Share this:
  തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) മരം മുറി അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ബെന്നിച്ചൻ തോമസ്. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്ന് ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. മന്ത്രി റോഷി അഗസ്റ്റിൻ്റെ വാദങ്ങൾ കൂടുതൽ ദുർബലറാക്കുന്നതാണ് രേഖകൾ സഹിതമുള്ള വിശദീകരണ കുറുപ്പ്.

  മരം മുറി, ഡാം സൈറ്റിലേക്കുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് വിളിച്ചത് മൂന്നു യോഗങ്ങൾ. ആദ്യയോഗം സെപ്തംബര്‍ 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ. രണ്ടാം യോഗം17 ന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍. അന്തര്‍ സംസ്ഥാന സെക്രട്ടറി തല  ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു ഇത്.  അധ്യക്ഷൻ അത്തവണയും ടി.കെ.ജോസ്. ഈ യോഗത്തില്‍ മരം മുറക്കാന്‍ അനുമതി നല്‍കാനുള്ള ധാരണ രൂപം കൊണ്ടു.

  പിന്നീട് ഒക്ടോബര് 26 ന് ടി.കെ. ജോസ് ബെന്നിച്ചനെ ഫോണില്‍ വിളിച്ചു. സുപ്രീം കോടതിയിലെ വാദത്തിൽ  വനംവകുപ്പ് മരം മുറിക്കാനുള്ള അനുമതി നൽകാത്തതിൽ തമിഴ്‌നാട് സമ്മർദ്ദം ചെലുത്തുന്നുവെന്ന് അറിയിച്ചു. നിയമപരമായി അനുവദിക്കാമെങ്കിൽ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ അദ്ദേഹം അഭ്യർഥിച്ചു. തുടര്‍ന്ന് നവംബര്‍ ഒന്നിന് താനും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി അദ്ദേഹത്തിന്‍റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബെന്നിച്ചൻ അവകാശപ്പെടുന്നു.  അപ്പോഴും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി  മരം വെട്ടേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിക്കുകയും അത് മൂലം  സുപ്രീംകോടതയിലെ കേസില്‍ ശരിയായി വാദിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും ചെയ്തു. നടന്നത് ഇതാണെങ്കിലും വള്ളക്കടവിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നിർമാണത്തിന് അനുമതി ലഭിച്ചാൽ മാത്രമേ നിർമാണ സാമഗ്രികൾ എത്തിക്കാൻ തമിഴ്നാടിന് കഴിയൂവെന്നും  ബെന്നിച്ചന്‍ തോമസിന്‍റെ വിശദീകരണത്തിലുണ്ട്.\

  മുല്ലപ്പെരിയാര്‍ മരംമുറിയില്‍ നവംബര്‍ ഒന്നിന് ചേര്‍ന്നത് ഔദ്യോഗിക യോഗമല്ല എന്നതിന്‍റെ രേഖ പുറത്ത്

  ജലവിഭവ സെക്രട്ടറി ടികെ ജോസും, പിസിസിഎഫ് ബെന്നിച്ചന്‍ തോമസും വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും തമ്മില്‍ ചേര്‍ന്നത് അനൗപചാരിക ചര്‍ച്ച മാത്രം. ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

  മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാന്‍ അനുമതിയായത് നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് എന്നതായിരുന്നു സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറി ടികെ ജോസും, പ്രന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസും, വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും തമ്മില്‍ ചേര്‍ന്നത് ഔദ്യോഗിക യോഗം അല്ല എന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

  ജലവിഭവ സെക്രട്ടറിയുടെ മുറിയില്‍ നടന്നത് അനൗപചാരിക ചര്‍ച്ച മാത്രമാണെന്ന് ബെന്നിച്ചന്‍ തന്നെ സര്‍ക്കാരിനോട് സമ്മതിക്കുകയും ചെയ്തു. ബെന്നിച്ചന്‍ സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

  വിശദീകരണത്തിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണ് എന്നിരിക്കെയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി നവംബര്‍ ഒന്നിന്‍റെ അനൗപചാരിക ചര്‍ച്ചയെ ഔദ്യോഗിക യോഗമാക്കി മാറ്റാനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

  15 മരങ്ങള്‍ മുറിക്കണമെന്ന തമി‍ഴ്നാടിന്‍റെ ആവശ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് PCCF ഇറക്കിയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സര്‍ക്കാര്‍ അത് മരവിപ്പിക്കുകയും ക‍ഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനപ്രകാരം റദ്ദാക്കുകയും ചെയ്തു എന്നതാണ് വസ്തുത.
  Published by:Anuraj GR
  First published:
  )}