നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ജല ഗതാഗത വകുപ്പിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും: മന്ത്രി ആന്‍റണി രാജു

    ജല ഗതാഗത വകുപ്പിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും: മന്ത്രി ആന്‍റണി രാജു

    നിലവില്‍ തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന 30 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുന്നത്

    ആന്റണി രാജു

    ആന്റണി രാജു

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകള്‍ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന 30 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുന്നത്. അതുവഴി ബോട്ട് സർവീസ് കൂടുതൽ പരിസ്ഥിതി സൗഹാര്‍ദ്ദവും ചിലവ് കുറഞ്ഞതുമാക്കി മാറ്റും. ജലഗതാഗത മേഖലയെ ലാഭത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

      ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. ടെൻഡര്‍ നടപടി ഉടന്‍ തന്നെ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകള്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ തന്നെ സര്‍വ്വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

      അതിനിടെ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുന്നതിനായി സുശീല്‍ ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരമാണ് നടപടി.

      നിലവില്‍ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഇതില്‍ ഏഴു പേര്‍ മാത്രമാണ് പ്രൊഫഷനലുകള്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ വൈദഗ്ധ്യമില്ലായ്മ കെഎസ്ആര്‍ടിസിയുടെ ദയനീയ അവസ്ഥയ്ക്ക് മുഖ്യകാരണമായെന്ന് സുശീല്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ രാഷ്ട്രീയക്കാരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
       Also Read-'കേരളത്തിലെ സ്ത്രീധന പീഡനങ്ങളക്കുറിച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും'; സുരേഷ് ഗോപി

      ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ പൂര്‍ണമായി പ്രൊഫഷനലുകളെ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കെഎസ്ആര്‍ടിസി പുനരുദ്ധാരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ശുപാര്‍ശ നടപ്പിലാക്കുന്നത്.

      Also Read-കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകള്‍ സംഭരിക്കുന്നതിനുള്ള ശേഷി രാജ്യത്തുണ്ട്; കേന്ദ്ര സര്‍ക്കാര്‍

      ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ശുപാര്‍ശ അംഗീകരിച്ചതോടെ തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. അതേസമയം കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള നിയമപ്രകാരം പ്രൊഫഷനലുകള്‍ മാത്രമേ ബോര്‍ഡില്‍ ഉണ്ടാകാന്‍ പാടുള്ളു.

      Also Read-ലക്ഷദ്വീപില്‍ വന്‍കിട ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം; കടല്‍ തീരത്തിന് സമീപമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ്

      ആര്‍ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗങ്ങളായത്. തുടര്‍ന്ന് അംഗങ്ങളുടെ എണ്ണത്തില്‍ ക്രമേണ വര്‍ധനവുണ്ടായി. രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നതോടെ പ്രൊഫഷനലുകള്‍ മാത്രമുള്ള ബോര്‍ഡ് നിലവില്‍ വരുന്നതോടെ കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
      Published by:Anuraj GR
      First published:
      )}