എറണാകുളത്ത് വെള്ളക്കെട്ട് തുടരുന്നു; താഴ്‍ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മലങ്കര അണക്കെട്ട് ഷട്ടറുകള്‍ 90സെന്റി മീറ്റര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് മൂവാറ്റുപുഴയാര്‍ നിറഞ്ഞ് ഒഴുകിയത്.

News18 Malayalam | news18-malayalam
Updated: August 11, 2020, 9:33 AM IST
എറണാകുളത്ത് വെള്ളക്കെട്ട് തുടരുന്നു; താഴ്‍ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
rain
  • Share this:
കൊച്ചി: ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നു. മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡിലടക്കം രാവിലെ വെള്ളം കയറി. ഏലൂരില്‍ വെള്ളം കുറയുന്നതനുസരിച്ച് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്യുന്നുണ്ട്.

കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായിരുന്നു. മഴ കുറഞ്ഞതോടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളം താഴ്ന്നു തുടങ്ങി. എന്നാല്‍ ഏലൂരിലടക്കം ഇപ്പോഴും വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. വെള്ളം മാറിയ സ്ഥലങ്ങളിലേയ്ക്ക് എത്തുന്നവര്‍ വീട് വ്യത്തിയാക്കുന്നു


മലങ്കര അണക്കെട്ട് ഷട്ടറുകള്‍ 90സെന്റി മീറ്റര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് മൂവാറ്റുപുഴയാര്‍ നിറഞ്ഞ് ഒഴുകിയത്. മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡ്, റോട്ടറി റോഡ്, എവറസ്റ്റ് റോഡ്, പെരുമറ്റം, സ്‌കൂള്‍മാരി എന്നിവിടങ്ങളില്‍ വെള്ളം കയറി.
TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]
Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
ഇതിനെത്തുടര്‍ന്ന് വെള്ളം ഒഴുക്കുന്ന് 20 സെന്റീ മീറ്റര്‍ കുറയ്ക്കുകയും ചെയ്തു. ജില്ലയിലെ മലയോര മേഖലയില്‍ മഴ തുടരുകയും ചെയ്യുന്നുണ്ട്. 46 ക്യാമ്പുകളിലായി 1200 പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
Published by: Naseeba TC
First published: August 11, 2020, 9:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading