കോഴിക്കോട്: വികസനകാര്യത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടതും അതീവ ശ്രദ്ധ അര്‍ഹിക്കുന്നതുമായ വയനാട്, കാസര്‍ഗോഡ് ജില്ലകളെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ട് ജില്ലയ്ക്കും മന്ത്രിമാരില്ലെന്നത് ദുഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജാതിയും മതവും ബന്ധുത്വവുമെല്ലാം മാനദണ്ഡമായപ്പോള്‍ പല ജില്ലകള്‍ക്കും മൂന്നു മന്ത്രിമാരെ വരെ ലഭിച്ചു. വയനാട്ടിലെ പാവപ്പെട്ട ആദിവാസികള്‍ക്കും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ് ഈ സര്‍ക്കാരില്‍ അര്‍ഹതപ്പെട്ടത് കിട്ടാത്തത്. രണ്ടാം പിണറായി സര്‍ക്കാരില്‍ പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് തുടക്കത്തില്‍ കാണാനാവുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Also Read-മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ കണ്ടുമന്ത്രിസഭ സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ മന്ത്രിസഭയില്‍ ഏറ്റവുമധികം പ്രാതിനിധ്യമുള്ളത് മൂന്നു ജില്ലകള്‍ക്ക്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് മൂന്നു മന്ത്രിമാരെ വീതമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല.
Also Read-ചരിത്രം കുറിച്ച് പിണറായി 2.0; മൂന്ന് വനിതകൾ മന്ത്രിസഭയിലേക്ക്തിരുവനന്തപുരം ജില്ലയില്‍നിന്ന് വി ശിവന്‍കുട്ടി(സിപിഎം), ജി ആര് അനില്‍(സിപിഐ), ആന്റണി രാജു(ജനാധിപത്യ കേരള കോണ്‍ഗ്രസ്), തൃശൂര്‍ ജില്ലയില്‍നിന്ന് കെ രാധാകൃഷ്ണന്(സിപിഎം), പ്രൊഫസര്‍ ആര് ബിന്ദു(സിപിഎം), കെ രാജന്(സിപിഐ) കോഴിക്കോട് ജില്ലയില്‍നിന്ന് പി എ മുഹമ്മദ് റിയാസ്(സിപിഎം), എ കെ ശശീന്ദ്രന്(എന്‍സിപി), അഹമ്മദ് ദേവര്‍കോവില്‍(ഐഎന്‍എല്‍) എന്നിവരാണ് മന്ത്രിമാരാകുന്നത്. കൊല്ലം ജില്ലയില്‍നിന്ന് കെ എന്‍ ബാലഗോപാല്‍(സിപിഎം), ചിഞ്ചുറാണി(സിപിഐ) ആലപ്പുഴയില്‍നിന്ന് സജി ചെറിയാന്(സിപിഎം), പി പ്രസാദ്(സിപിഐ), പത്തനംതിട്ടയില്‍നിന്ന് വീണാ ജോര്‍ജ്(സിപിഎം), കോട്ടയത്തുനിന്ന് വി എന്‍ വാസവന്(സിപിഎം), ഇടുക്കിയില്‍നിന്ന് റോഷി അഗസ്റ്റിന്(കേരള കോണ്‍ഗ്രസ് എം) എന്നിവരും മന്ത്രിമാരാകും. എറണാകുളത്തുനിന്ന് പി രാജീവ്(സിപിഎം), പാലക്കാടുനിന്ന് കൃഷ്ണന്‍കുട്ടി(ജനതാദള്‍) മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാന്(സിപിഎം) എന്നിവരും മന്ത്രിമാരാകും. കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും മന്ത്രിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.