കല്‍പ്പറ്റ: ബാണാസുര ഡാമിലെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ഒരു മീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കാനാണ് നീക്കം. എട്ട് മണിക്ക് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരും. നേരത്തെ രാവിലെ തന്നെ ഡാം തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ ഡാം പ്രദേശത്ത് മഴ കുറവായതിനാല്‍ രാവിലെ തുറക്കേണ്ടിവരില്ലെന്നാണ് ഏറ്റവും പുതിയ വിവരം.
നിലവില്‍ ഡാമിലെ ജലനിരപ്പ് 1.35 മീറ്റര്‍ താഴെയാണ്. അതുകൊണ്ട് ഡാം 8 മണിക്ക് തുറക്കേണ്ടതില്ലെന്നും പൂര്‍ണ്ണമായ ജാഗ്രത അറിയിപ്പുകള് നല്കി വൈകിട്ട് മൂന്ന് മണിയോടെ ഡാം ഷെട്ടര്‍ തുറക്കാനും സാധ്യതയുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. മഴ ശക്തമായാല്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റിയും വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ മരണം 43എന്നാല്‍ പ്രോട്ടോകോള്‍ പാലിച്ച് മാത്രമെ ഡാമുകള്‍ തുറക്കൂ എന്ന് ഡാം സേഫ്റ്റി അതോറിറ്റി ചെയര്മാന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് അറിയിച്ചു. ഡാം തുറക്കുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുമെന്നും കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാകും നടപടിയെന്നും സിഎന്‍ രാമചന്ദ്രന് ന്യൂസ്18 യോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ഭൂദാനം, വയനാട്, അട്ടപ്പാടി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. ഭൂദാനത്തേക്കുള്ള കരിമ്പുഴ പാലം തകര്‍ന്നു. ഇതുവരെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടിയ ഭാഗത്തേക്ക് സൈന്യത്തിന് ഇതുവരെയും എത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം വൈകാനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.