മുഴുവൻ ഗോത്രവർഗക്കാർക്കും അവശ്യരേഖകൾ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട്. 22,888 രേഖകൾ ഡിജി ലോക്കറിലാക്കി. റേഷൻ കാർഡ്, ആധാർ, ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, ആരോഗ്യ ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എബിസിഡി) പദ്ധതിവഴി യാണ് സർക്കാർ ലഭ്യമാക്കിയത്.
ഒന്നരലക്ഷത്തോളം ആദിവാസി ജനങ്ങലാണ് വയനാട്ടിൽ ഉള്ളത്. ഇതിൽ രേഖകൾ നഷ്ടപ്പെടുകയോ, ഇല്ലാതിരിക്കുകയോ ചെയ്ത 64,670 പേർക്കും ക്യാമ്പിലൂടെ രേഖകൾ ലഭിച്ചു.
മൊബൈല്‍ നമ്പറുകൾ ഉപയോഗിച്ചാണ് എല്ലാവരുടെയും രേഖകള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെ എല്ലാ രേഖകളും സുരക്ഷിതമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഫോണുണ്ടെങ്കില് എല്ലാവരുടെയും രേഖകള്‍ അതില്‍ സൂക്ഷിക്കും.
Also read-സ്കൂളിലെ ആർത്തവ അവധി വിദഗ്ധരുമായി ആലോചിച്ച ശേഷം: മന്ത്രി വി.ശിവൻകുട്ടി
2021 നവംബറിൽ ആരംഭിച്ചു പദ്ധതിയാണ് പൂർത്തിയായിരിക്കുന്നത് . ആകെയുള്ള 26 തദ്ദേശസ്ഥാപനങ്ങളിലും ദിവസങ്ങൾ നീണ്ട ക്യാമ്പ് നടത്തിയാണ് രേഖകൾ നൽകിയത്. 15,796 കുടുംബങ്ങൾക്ക് റേഷൻ കാർഡും -31,252 പേർക്ക് ആധാറും നൽകി. 1379 പേർക്ക് ക്ഷേമപെൻഷൻ ശരിയാക്കി. രേഖകളില്ലാത്തതിനാൽ ഗോത്രവിഭാഗക്കാർക്ക് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനും പരിഹാരമായി. ജില്ലാ അധികൃതർ, പട്ടികവർഗം, ഐടി വകുപ്പുകൾ സംയുക്തമായി നടത്തിയ ക്യാമ്പയിനിൽ റവന്യു, തദ്ദേശം തുടങ്ങിയ വകുപ്പുകളും പങ്കാളികളായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.