നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തിരികെ അയച്ച ഗർഭിണിയോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു; അനുമതി പത്രം ഉടൻ നൽകും

    തിരികെ അയച്ച ഗർഭിണിയോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു; അനുമതി പത്രം ഉടൻ നൽകും

    ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി മുഴുവൻ പെരുവഴിയിൽ കഴിഞ്ഞത്.

    ഗർഭിണിയും കുടുംബവും അർധരാത്രിയിൽ പെരുവഴിയിൽ കഴിഞ്ഞത് കർണ്ണാടക കൊള്ളഗലിൽ

    ഗർഭിണിയും കുടുംബവും അർധരാത്രിയിൽ പെരുവഴിയിൽ കഴിഞ്ഞത് കർണ്ണാടക കൊള്ളഗലിൽ

    • Share this:
      മുത്തങ്ങയിൽ നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞ് തിരിച്ചയച്ച പൂർണ ഗർഭിണിയെ കേരളത്തിലെത്തിക്കും. ഇവരോട് തിരികെ വരാൻ വയനാട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഇവരെ അതിർത്തി കടത്തി വിടുന്നതിനുള്ള അനുമതി ഉത്തരവ് ഉടൻ നൽകുമെന്നും കളക്ട്രേറ്റിൽ നിന്ന് അറിയിച്ചു.

      ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി മുഴുവൻ പെരുവഴിയിൽ കഴിഞ്ഞത്. ഇവരെ വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ ആറു മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കയറ്റി വിട്ടില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്ലിൽ റോഡിൽ കാറിൽ കഴിയുകയായിരുന്നു.

      അതിർത്തി കടത്താനുള്ള അനുമതി വയനാട് കളക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടർന്നാണ് കേരള അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു. ബെംഗളൂരു കമ്മീഷണർ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്.

      You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]

      മനുഷ്യത്വമില്ലാതെയാണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പെരുമാറിയതെന്നും തന്റെ ഭാര്യക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമോ ജീവാപായമോ ഉണ്ടായാൽ കേരള സർക്കാർ ഉത്തരവാദികളാണെന്നും യുവതിയുടെ ഭർത്താവ് ഗോപകുമാർ ന്യൂസ് 18 നോട് പറഞ്ഞു.

      കർണ്ണാടക കാസർഗോഡ് തലപ്പാടിയിൽ ആവശ്യ ആരോഗ്യ സേവനങ്ങൾ തടഞ്ഞതിനെ തുടർന്നു ചികിത്സ കിട്ടാതെ പത്തിലധികം പേരാണ് മരണപ്പെട്ടത്. ഇതിനു ശേഷം വൻ പ്രതിഷേധത്തെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനിടയിലാണ് വയനാട് അതിർത്തിയിൽ പൂർണ്ണ ഗർഭിണിയോട് കേരളത്തിലെ ഉദ്യോഗസ്ഥരുടെ ദയവില്ലാത്ത പെരുമാറ്റം.



      Published by:Rajesh V
      First published: