HOME » NEWS » Kerala »

വയനാട് എംപി രാഹുൽ ഗാന്ധി തിങ്കളാഴ്ച്ച കേരളത്തിൽ; മൂന്ന് ദിവസത്തെ സന്ദർശനത്തിൽ പൊതുപരിപാടികൾ ഇല്ല

കോവിഡ് നിർദേശങ്ങൾ ഉള്ളത് കൊണ്ട് എവിടെയും പൊതു പരിപാടികൾ നിശ്ചയിച്ചിട്ടില്ല.

News18 Malayalam | news18-malayalam
Updated: October 16, 2020, 6:08 PM IST
വയനാട് എംപി രാഹുൽ ഗാന്ധി തിങ്കളാഴ്ച്ച കേരളത്തിൽ; മൂന്ന് ദിവസത്തെ സന്ദർശനത്തിൽ പൊതുപരിപാടികൾ ഇല്ല
Rahul Gandhi
  • Share this:
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി തിങ്കളാഴ്ച കേരളത്തിൽ എത്തുന്നു. തിങ്കളാഴ്ച രാവിലെ 10.30 ന് കരിപ്പൂരിൽ എത്തുന്ന രാഹുൽ ഗാന്ധി  മലപ്പുറം കളക്ടറുമായി കൂടിക്കാഴ്ച നടത്തും. കലക്ട്രേറ്റിൽ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്.

ഉച്ച ഭക്ഷണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. അരീക്കോട് വഴി കൽപ്പറ്റ എത്തുന്ന രാഹുലിന് കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ ആണ് താമസം ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വയനാട് കലക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഇത് മാത്രം ആണ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള എംപിയുടെ പരിപാടികൾ.

കോവിഡ് നിർദേശങ്ങൾ ഉള്ളത് കൊണ്ട് എവിടെയും പൊതു പരിപാടികൾ നിശ്ചയിച്ചിട്ടില്ല. ബുധനാഴ്ച കണ്ണൂർ വിമാനത്താവളം വഴി ആണ് രാഹുൽ ഡൽഹിക്ക് മടങ്ങുക. പ്രാഥമിക ഷെഡ്യൂൾ ആണ് ഇത് എന്നും ചിലപ്പോൾ മാറ്റം വന്നേക്കാം എന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം വയനാട് മുണ്ടെരിയിൽ ഓൺലൈൻ വഴി രാഹുൽ നിശ്ചയിച്ച സ്കൂൾ ഉദ്ഘാടനം സർക്കാർ തടഞ്ഞിരുന്നു. അനുവാദം ഇല്ലാതെ ആണ്  ചടങ്ങ് നിശ്ചയിച്ചത് എന്ന് ആണ് ഇക്കാര്യത്തിൽ വയനാട് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ഇതിന് പിന്നാലെ ആണ് മണ്ഡലത്തിൽ സന്ദർശനം നടത്താൻ രാഹുൽ വരുന്നത്. കഴിഞ്ഞ ജനുവരിയിൽ ആണ് രാഹുൽ ഇതിന് മുൻപ് മണ്ഡലത്തിൽ എത്തിയത്. അതിന് ശേഷം പലവട്ടം മണ്ഡലത്തിലേക്ക് കോവിഡ് കാലത്ത്  സഹായങ്ങൾ രാഹുൽ എത്തിച്ചിരുന്നു എങ്കിലും നേരിട്ട് വരാൻ സാധിച്ചിരുന്നില്ല.
Published by: Naseeba TC
First published: October 16, 2020, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories