ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: വയനാട് എംപി രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

രാത്രിയാത്രാ നിരോധനത്തിൽ പരിഹാരം തേടി മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായും കൂടിക്കാഴ്ച നടത്തും

news18-malayalam
Updated: October 1, 2019, 8:40 AM IST
ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: വയനാട് എംപി രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും
രാത്രിയാത്രാ നിരോധനത്തിൽ പരിഹാരം തേടി മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായും കൂടിക്കാഴ്ച നടത്തും
  • Share this:
തിരുവനന്തപുരം: ബന്ദിപ്പൂർ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വയനാട് എംപി രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. രാത്രിയാത്രാ നിരോധനത്തിൽ പരിഹാരം തേടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Also read: രാത്രിയാത്രാ നിരോധനം; കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടിൽ നിന്നുള്ള നേതാക്കളുമായി ഇന്നലെ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എം കെ രാഘവൻ എം പി , വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മറ്റന്നാൾ രാഹുൽ വയനാട്ടിൽ എത്തും.
First published: October 1, 2019, 8:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading