• HOME
 • »
 • NEWS
 • »
 • kerala
 • »
 • Wayanad @ 41 | വയനാട് ജില്ല പിറന്നിട്ട് 41; രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല

Wayanad @ 41 | വയനാട് ജില്ല പിറന്നിട്ട് 41; രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല

കോിക്കോട് കണ്ണൂര്‍ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയാണ് കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായി 1980ല്‍ വയനാട് രൂപം കൊണ്ടത്

 • Share this:
  കേരളം മാത്രമല്ല കേരളത്തിലെ ജില്ലയായ വയനാടും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. കോിക്കോട് കണ്ണൂര്‍ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയാണ് കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായി 1980ല്‍ വയനാട് രൂപം കൊണ്ടത്.

  2131 ചതുരശ്ര കി.മീറ്റര്‍ വരുന്ന വയനാട് ജില്ലയുടെ 30 ശതമാനവും വനമാണ്. ഇത് കൂടാതെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു എന്ന പ്രത്യേകതയും വയനാടിനുണ്ട്.

  സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി എന്നിവയാണ് വയനാട് ജില്ലയിലെ താലൂക്കുകള്‍. വയനാട് ജില്ലയുടെ ചിരകാല സ്വപ്‌നമായ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും സൗകര്യങ്ങള്‍ ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതും വാസ്തവമാണ്. വിദ്യാഭ്യാസ മേഖലയിസും ഏറെ മുന്നോട്ടു വരേണ്ട ജില്ലയാണ് വയനാട്. കോവിഡ് വ്യാപന സമയങ്ങളില്‍ ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി ഒരുപാട് പ്രയാസങ്ങള്‍ വയനാട് സ്വദേശികള്‍ അനുഭവിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും വലിയ പ്രതിസന്ധിയായിരുന്നു. ഇതില്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് ഗോത്ര വിഭാഗക്കാരാണ്. ഭൂമിയ്ക്കും വീടിനും വേണ്ടിയുള്ള കണ്ണീരും സമരവും ഇന്ന് അവര്‍ക്കിടയില്‍ അവസാനിക്കാതെ തുടരകയാണ്.

  വനമേഖലയായതു കൊണ്ടു തന്നെ വന്യമൃഗങ്ങള്‍ ഒരുപാടുള്ള പ്രദേശമാണ് വയനാട്. ആനയും പന്നിയും കുരങ്ങനുമെല്ലാം കൃഷിയിടങ്ങളില്‍ കയറി വിളകള്‍ നശിപ്പിക്കുമ്പോള്‍ സഹിക്ക വയ്യാതെ വീട് കൃഷിയിടവും ഉപേക്ഷിച്ച് പോവുന്ന കര്‍ഷകരും ഇവിടെയുണ്ട്.

  കേരളത്തിലുടനീളം റെയില്‍ ഗതാഗതം സജീവമാണെങ്കിലും മലബാര്‍ മേഖലയില്‍ റെയില്‍വേയില്ലാത്ത ജില്ലയാണ് വയനാട്. അതു മാത്രമല്ല കോഴിക്കോട് നിന്ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി വഴി കര്‍ണ്ണാടകയിലേക്കുള്ള യാത്ര വിലക്ക് ഇന്നും തുടരുകയാണ്.

  വിനോദ സഞ്ചാര രംഗത്ത് വയനാട് ഏറെ പ്രാധാന്യമുള്ള മേഖലയായി മാറുന്നെങ്കിലും പരിമിതികളും പ്രശ്‌നങ്ങള്‍ക്കും അവിടേയും കുറവില്ല. സഞ്ചാരികള്‍ വരുമ്പോള്‍ വനവും പുഴയുമെല്ലാം മാലിന്യകൂമ്പാരങ്ങളാവുകയാണ്. അവിടേയും ആശ്വാസമാവുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റു ജില്ലകളേക്കാള്‍ ഏറെ മുന്നിട്ടു നിന്ന ജില്ലയാണ് വയനാട് എന്നതാണ്. ആരോഗ്യസംവിധാനങ്ങള്‍ ജില്ലയില്‍ പരിമിതമാണെങ്കിലും കോവിഡ് നിയന്ത്രണ വ്‌ധേയമായതും ആശ്വാസകരമാണ്.

  Also Read- Money-Saving Tips | സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പണം ലാഭിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

  മലയാളികളുടെ മാതൃഭൂമിക്ക് 65 വയസ്; കോവിഡിൽ നിന്നും പ്രളയത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ കേരളപ്പിറവി

  തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ കേരളം (Kerala) പിറവിയെടുത്തിട്ട് നാളെ (തിങ്കളാഴ്ച) 65 വർഷമാകുന്നു. തുടർച്ചയായ പ്രളയങ്ങളും വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന കോവിഡ് മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളത്തിന് ഇത് ഉയിർത്തെഴുന്നേൽപിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികമാണ്. നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ രാഷ്ട്രീയ ഭൂപടമാണ് കേരളം. പൊയ്പ്പോയ മാമൂലുകളുടെയും അനാചാരങ്ങളുടെയും തിരിച്ചു വരവിനെ പ്രതിരോധിച്ച് 65ാം വർഷം അത് വിജയിച്ചു നിൽക്കുന്നു. മതഭ്രാന്തിനെയും വർഗീയതയെയും ചെറുത്ത് തോൽപ്പിച്ച് മാനവികതയുടെ തുരുത്താകുന്നു.

  1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി അതിന്‍റെ ഭൂപടം വരച്ചു. പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 65 സുവർണ വർഷങ്ങളാണത്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്‍റെ പിറവി.

  രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്‍റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്‍റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാർഥ്യമായത്.
  Published by:Karthika M
  First published: