മഴക്കാലമായാല്‍ കളക്ടറുടെ അവധി അറിയിപ്പ് പ്രതീക്ഷിച്ച് ടിവിയുടെ മുന്പില് കാത്തിരിക്കുന്ന കുട്ടികളെ നമുക്കറിയാം. എന്നാല്‍ ഇനി അവധി തരരുത് എന്ന് പറഞ്ഞ് കളക്ടര്‍ക്ക് സന്ദേശം അയക്കുന്ന കുട്ടികളെ പറ്റി കേട്ടിട്ടുണ്ടോ. അങ്ങനെയൊരു സന്ദേശമാണ് വയനാട് കളക്ടറുടെ മെയില്‍ ഐഡിയിലേക്ക് വന്നത്. ആറാം ക്ലാസുകാരി സഫൂറ നൗഷാദാണ് അവധി വേണ്ട എന്ന് കളക്ടോറ് പറഞ്ഞത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് വിദ്യാര്‍ഥിനിയുടെ ആവശ്യം. കുട്ടിയുടെ വ്യത്യസ്തമായ അപേക്ഷ കണ്ട കളക്ടര്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
മഴ അവധിക്കൊപ്പം കുട്ടികള്‍ക്ക് സ്നേഹോപദേശം നല്കുന്ന ആലപ്പുഴയിലെ കളക്ടര്‍ മാമന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Collector, Kerala rains, Kerala School holiday, Wayanadu