• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോഹൻലാലിനെതിരെ ഡബ്ല്യു.സി.സി


Updated: July 11, 2018, 12:07 PM IST
മോഹൻലാലിനെതിരെ ഡബ്ല്യു.സി.സി

Updated: July 11, 2018, 12:07 PM IST
തിരുവനന്തപുരം: അമ്മ പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനം തങ്ങളുടെ പ്രതീക്ഷകൾ‌ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യു.സി.സി). തങ്ങൾ ഉന്നയിച്ച വിഷയത്തോടുള്ള അമ്മ പ്രസിഡന്റിന്റെ സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും ഡബ്ല്യു.സി.സി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങൾ, ഈ വിഷയത്തിൽ സംഘടന എവിടെ നിൽക്കുന്നു, ആരോടൊപ്പം നിൽക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാർമികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തിൽ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്നമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ് .

കുറ്റാരോപിതനെ തിരിച്ചെടുക്കാൻ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവർ കണക്കിലെടുക്കാത്തത് ഖേദകരമാണ്. അമ്മ ജനറൽ ബോഡിയിൽ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അത്തരമൊരു വിഷയം അജണ്ടയിൽ ഇല്ലായിരുന്നു എന്നാണു അറിയാൻ സാധിച്ചത്. വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളിൽ നടക്കേണ്ട സംവാദങ്ങളിലും വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വൈകാതെ തീരുമാനമെടുക്കണമെന്നും അടിയന്തര ചർച്ചക്കുള്ള തിയതി അമ്മ ഭാരവാഹികൾ ഉടൻ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡബ്ല്യൂ.സി.സി  വ്യക്തമാക്കി.

 
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍