• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടും കൽപ്പിച്ച് WCC; സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചു

രണ്ടും കൽപ്പിച്ച് WCC; സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചു

  • Last Updated :
  • Share this:
    കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയായ WCC ഹൈക്കോടതിയെ സമീപിച്ചു. സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നടി റിമ കല്ലിങ്കലും പത്മപ്രിയയും ചേർന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതിയുടെ സെക്ഷ്വൽ ഹരാസ്മെന്‍റ് അറ്റ് വർക്ക് പ്ലേസ് നിയമത്തിലെ മാർഗനിർദേശങ്ങൾ സിനിമ മേഖലയിലും നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. നാളെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

    അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നടി അർച്ചന പദ്മിനി തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നായിരുന്നു അര്‍ച്ചന പദ്മിനി പറഞ്ഞത്. ഇതിനുപിന്നാലെ നടൻ അലൻസിയർക്കെതിരെ മലയാളത്തിലെ യുവനടി ആരോപണവുമായി രംഗത്തെത്തിയിരുന്നു. അലൻസിയർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് wcc അറിയിച്ചിരുന്നു. wcc കോടതിയെ സമീപിച്ചത് ഇക്കാര്യത്തിൽ കൂടുതൽ ഇടപെടലുണ്ടാകുമെന്നതിന്‍റെ സൂചനയാണ്.
    തന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഇന്‍റേണല്‍ കംപ്ലെയന്‍റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞിരുന്നു. wccയുമായി ഏറെ അടുപ്പം പുലർത്തുന്ന സംവിധായകനാണ് ആഷിഖ് അബു. കൂടാതെ ഇന്ന് ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്‍റ് എന്നിവർ ഇതേ വിഷയം ഉന്നയിച്ച് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജയെ കണ്ടിരുന്നു. wcc പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ഇന്‍റേണൽ കംപ്ലയിന്‍റ് സെല്‍ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കിയിരുന്നു.
    First published: