ഇന്റർഫേസ് /വാർത്ത /Kerala / Thrikkakara By-Election Result | പരാജയം സമ്മതിക്കുന്നു; ജനവിധി അപ്രതീക്ഷിതമെന്ന് CPM എറണാകുളം ജില്ലാ സെക്രട്ടറി

Thrikkakara By-Election Result | പരാജയം സമ്മതിക്കുന്നു; ജനവിധി അപ്രതീക്ഷിതമെന്ന് CPM എറണാകുളം ജില്ലാ സെക്രട്ടറി

തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

  • Share this:

തൃക്കാക്കരയിലെ ((Thrikkakara By-Election Result)) യുഡിഎഫ് (UDF) മുന്നേറ്റത്തില്‍ അടിതെറ്റി ഇടത് മുന്നണി. ജനവിധി അപ്രതീക്ഷിതമാണ്, പരാജയം സമ്മതിക്കുന്നുവെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വസീയമായ ഫലമാണ് പുറത്ത് വന്നത്, തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനെല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ തോമസ് (Uma Thomas)മറികടക്കുമെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതീക്ഷിച്ച ഫലമാണ് തൃക്കാക്കരയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. അന്തിമഫലത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

Also Read- Thrikkakara By-Election Result LIVE| 'അപ്രതീക്ഷിതം', അവിശ്വസനീയമെന്ന് CPM; ഉമയുടെ ലീഡ് 11,000 കടന്നു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

തൃക്കാക്കരയിൽ വോട്ടെണ്ണൽ രണ്ടാംഘട്ടം പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 12522 പിന്നിട്ടു.അതേസമയം, തൃക്കാക്കരയിൽ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിൽ ആഘോഷ പ്രകടനങ്ങൾ തുടങ്ങി. വിഡി സതീശൻ ഡിസിസി ഓഫീസിൽ എത്തിയിട്ടുണ്ട്.

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 12022

ജോ ജോസഫ് 7906

എ എൻ രാധാകൃഷ്ണൻ 2875

അനിൽ നായർ 20

ജോമോൻ ജോസഫ് 89

സി പി ദിലീപ് നായർ 7

ബോസ്കോ കളമശേരി 23

മന്മഥൻ 18

നോട്ട 201

തൃക്കാക്കരയിൽ പിടി തോമസിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുമ്പും വിഡി സതീശൻ പറഞ്ഞിരുന്നു. മണ്ഡലത്തിൽ ചിട്ടയോടെയുള്ള പ്രവർത്തനമായിരുന്നു കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വിജയമാകും തൃക്കാക്കരയിലെന്നുമായിരുന്നു സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

First published:

Tags: Cpm, Thrikkakakra By-Election