'ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ പാവയാക്കി ഉപയോഗിക്കുന്നു'; പ്രതിഷേധം തുടരുമെന്ന് ചെന്നിത്തല

കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്‍പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല

News18 Malayalam | news18-malayalam
Updated: January 29, 2020, 11:22 AM IST
'ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ പാവയാക്കി ഉപയോഗിക്കുന്നു'; പ്രതിഷേധം തുടരുമെന്ന് ചെന്നിത്തല
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ചശേഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്‍പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഒരു പാവയാക്കി ഉപയോഗിക്കുകയാണെന്നും ഇതുകൊണ്ടൊന്നും ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Also Read- ഗവർണർക്കെതിരെ 'ഗോ ബാക്ക്' വിളി; പ്രതിഷേധം; സഭ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്

വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ യുഡിഎഫ് എംഎല്‍എമാരെ ശരീരികമായി നേരിട്ടു. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വച്ച് മര്‍ദ്ദിച്ചതിനെ അപലപിക്കുന്നു. സഭയിലേക്ക് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വിളിക്കേണ്ടെന്ന് തീരുമാനിച്ചത് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ്. ആ രീതിയാണ് ഇപ്പോള്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തെറ്റിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദ്ദിക്കുകയും സ്പീക്കറുടെ ഡയസ് അക്രമിക്കുകയും ചെയ്ത ചരിത്രം ഞങ്ങള്‍ക്കില്ല- ചെന്നിത്തല പറഞ്ഞു.

''ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ് ചെയ്തത്. കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തി പിടിക്കാന്‍ എന്തു കൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. കേരള ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി ഏജന്‍റിനെ പോലെ പെരുമാറുന്നു. അടുത്ത ആഴ്ച ലാവ്ലിന്‍ കേസ് സുപ്രീംകോടതി പരിണിഗിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയുടെ പൊരുള്‍ മനസിലാവും.''- ചെന്നിത്തല പറഞ്ഞു.

Also Read- പൗരത്വ നിയമഭേഗതി ഭരണഘടനാവിരുദ്ധമെന്ന് ഗവർണറെകൊണ്ട് വായിപ്പിച്ച് സർക്കാർ

ഗവര്‍ണര്‍ക്കെതിരെ താന്‍ കൊണ്ടു വന്ന പ്രമേയം മുഖ്യമന്ത്രി അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ നിയമസഭയേയും ജനങ്ങളേയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്. കഴിഞ്ഞ അ‍ഞ്ച് വര്‍ഷം ഇവിടെ ഒരു ഗവര്‍ണറുണ്ടായിരുന്നു. ജസ്റ്റിസ് പിഎസ് സദാശിവം. മാതൃകപരമായ പെരുമാറ്റമാകട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്‍റെ കാലാവധി പൂര്‍ത്തിയാക്കിയത്. അദേഹം ഗവര്‍ണറായിരുന്ന കാലത്ത് ഒരു രീതിയിലുള്ള പ്രതിഷേധവും ഞങ്ങള്‍ക്ക് അദ്ദേഹത്തിന് നേരെ സംഘടിപ്പിക്കേണ്ടി വന്നിട്ടില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം യുഡിഎഫ് ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
First published: January 29, 2020, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading