കൊച്ചി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ വാർത്തസമ്മേളനത്തിനുപിന്നാലെ പണ്ടേ ബിജെപിക്കാരാണെന്ന് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ശശിതരൂരിന്റെ ചെറിയമ്മ ശോഭനയും ഭര്‍ത്താവ് ശശികുമാറും ബിജെപിയില്‍ ചേര്‍ന്നെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം. ' ഞങ്ങൾ പണ്ടുമുതൽ ബിജെപിക്കാരാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്താസമ്മേളനം വിളിച്ചത് എന്തിനെന്ന് അറിയില്ല'- തരൂരിന്റെ ചെറിയമ്മ ശോഭന പ്രതികരിച്ചു.
മോദിയാണ് ബിജെപിയിലേക്ക് വരാനുള്ള മുഖ്യകാരണം. ഞങ്ങൾ പണ്ടേ ബിജെപിക്കാരാണ്. ഞങ്ങൾ കോൺഗ്രസുകാരായിരുന്നില്ല. ദൃശ്യമാധ്യങ്ങൾ ചടങ്ങിനെത്തുമെന്ന് അറിഞ്ഞിരുന്നില്ല- ശോഭന പറഞ്ഞു.
ശശി തരൂരിന്റെ ബന്ധുക്കൾക്കൊപ്പം വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന 12 പേരും ബിജെപിയിൽ അംഗത്വമെടുത്തുവെന്നാണ് ശ്രീധരൻപിള്ള പ്രഖ്യാപിച്ചത്. രണ്ട് കെപിസിസി നിർവാഹക സമിതി അംഗങ്ങൾ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായുംപി എസ് ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ എഐസിസി സെക്രട്ടറിയും കോൺഗ്രസ് വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നിരുന്നു. ഇനിയും കൂടുതൽ പേർ പാർട്ടിയിലെത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശ വാദം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.