നിപയെന്ന മഹാമാരിയെ നമ്മൾ തിരിച്ചറിഞ്ഞിട്ട് ഇന്ന് ഒരു വർഷം
നിപയെന്ന മഹാമാരിയെ നമ്മൾ തിരിച്ചറിഞ്ഞിട്ട് ഇന്ന് ഒരു വർഷം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മെയ് 18ന് സ്വാലിഹ് മരിച്ചു. ശരീരസ്രവങ്ങളുടെ സാമ്പിള്‍ പരിശോധിച്ച മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്ന് രാത്രിയോടെ ഫോണ്‍സന്ദേശമെത്തി, രോഗം നിപയാണ്.
കോഴിക്കോട്: മലയാളിയെ ഭീതിയുടെ മുള്‍മുനയിലേക്ക് തള്ളിയിട്ട നിപയെന്ന മഹാമാരിയെ നമ്മൾ തിരിച്ചറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സൂപ്പിക്കട സ്വാലിഹ് മരിച്ചത് കഴിഞ്ഞ മെയ് 18 നായിരുന്നു. ഈ മരണത്തോടെയാണ് ആരോഗ്യവിദഗ്ധര്‍ക്ക് രോഗം നിപയാണെന്ന് സംശയമുണര്‍ന്നത്.
കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത് പനിയും ചുമയും ബാധിച്ച് മരിച്ചത് മെയ് അഞ്ചിന്. സാധാരണ പനിമരണമെന്ന് കരുതിയിരിക്കെ സഹോദരന് സ്വാലിഹിനും ബന്ധുക്കളില്‍ ചിലര്‍ക്കും സമാന രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മെയ് 18ന് സ്വാലിഹ് മരിച്ചു. ശരീരസ്രവങ്ങളുടെ സാമ്പിള്‍ പരിശോധിച്ച മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്ന് രാത്രിയോടെ ഫോണ്‍സന്ദേശമെത്തി, രോഗം നിപയാണ്. പിന്നീട് ഓരോ ദിനങ്ങളും മരണങ്ങളുടേത് ആയിരുന്നു. സാബിത്തിന്റെ കുടുംബത്തില്‍ മാത്രം നാല് പേരാണ് മരിച്ചത്. ആകെ പതിനേഴ് മരണങ്ങളാണ് നിപ ബാധിച്ച് റിപ്പോർട്ട് ചെയ്തത്.
നിപ ലക്ഷണങ്ങളോടെ നിരവധി പേര് ആശുപത്രിയിലായി. ഇതിനിടെ ആരോഗ്യപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കി നഴ്സ് ലിനിയുടെ മരണം. എവിടെ നിന്നാണ് രോഗം പടരുന്നതെന്ന് കണ്ടെത്താനാവാത്ത അനിശ്ചിതത്വം.
ഒന്നരമാസം മനുഷ്യര്‍ പുറത്തിറങ്ങാന്‍ മടിച്ചു നിന്നു. ഒടുവില്‍ പ്രതീക്ഷയുടെ നാമ്പ് നല്കി നഴ്സ് അജന്യയുള്പ്പെടെ രണ്ടുപേരുടെ അതിജീവനം. രോഗം പടരുന്നത് പതിയെ നിലച്ചു. നിപയില്‍ നിന്നു കേരളം മുക്തി നേടിയതായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചതോടെ ആശങ്കകള്‍ക്ക് അറുതിയായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.