• HOME
 • »
 • NEWS
 • »
 • kerala
 • »
 • PC George | തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെ പിന്തുണച്ചത് തെറ്റല്ല, ഇന്ന് പറയുന്നത് വര്‍ഗീയത മാത്രമെന്ന് SDPI സംസ്ഥാന പ്രസിഡന്‍റ്

PC George | തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെ പിന്തുണച്ചത് തെറ്റല്ല, ഇന്ന് പറയുന്നത് വര്‍ഗീയത മാത്രമെന്ന് SDPI സംസ്ഥാന പ്രസിഡന്‍റ്

സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 • Share this:
  പൂഞ്ഞാറിൽ പിസി ജോർജ് (P.C George) മത്സരിച്ച സമയത്ത് അദ്ദേഹത്തെ പിന്തുണക്കാനുളള പാർട്ടിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നുന്നില്ലെന്ന് എസ്.ഡി.പി.ഐ (SDPI) സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അന്ന് ഞങ്ങളെടുത്ത രാഷ്ട്രീയ നിലപാടും രാഷ്ട്രീയ പരീക്ഷണവുമായിരുന്നു അത്. പിസി ജോർജിനൊപ്പം വേദി പങ്കിട്ടുണ്ട്. എന്നാൽ അന്ന് പിസി ജോർജ് രാഷ്ട്രീയം പറഞ്ഞിട്ടുണ്ടാകാം എന്നാൽ ഏതെങ്കിലും മതവിഭാഗത്തെ അധിക്ഷേപിക്കുകയോ വംശീയത പറയുകയോ ചെയ്തിട്ടില്ല.

  എന്നാല്‍ ഇന്ന് പിസി ജോർജ് പറയുന്നത് മതവിരോധവും വർ​ഗീയതയുമാണ്. സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നത്. അദ്ദേഹം പരസ്യമായാണ് മതങ്ങൾക്കെതിരെ നിലാപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ‌ നിയമനടപടി സ്വീകരിക്കാതായാൽ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം കുറയുമെന്നും അഷ്റഫ് മൗലവി മാധ്യമങ്ങളോട് പറഞ്ഞു.

  Also Read- എറണാകുളത്ത് പ്രസംഗിക്കാൻ പിസി ജോര്‍ജിനെ ക്ഷണിച്ചത് ആരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം: വിഡി സതീശൻ

  എസ്ഡിപിഐയുടെ വേദിയിൽ വന്ന് ആരും ഏതെങ്കിലും മതവിഭാ​ഗത്തെ ചീത്ത പറയില്ല. കാരണം . അത് ഞങ്ങളുടെ പ്രത്യയശാസ്ത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ മുന്നണികളില്ലാതെ സംഘ്പരിവാറിന്റെ പിന്തുണയുമില്ലാതെ ഒരു സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുളള സാധ്യതയാണ് പൂഞ്ഞാറിൽ അന്ന് ഞങ്ങൾ പരീക്ഷിച്ചത്. ആ പരീക്ഷണം വിജയമായിരുന്നു. സ്വതന്ത്രനായി മത്സരിച്ച പിസി ജോർജ് അന്ന് വിജയിച്ചെന്നും അഷ്റഫ് മൗലവി വ്യക്തമാക്കി.

  Popular Front പരിപാടിയിൽ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം: രക്ഷിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


  ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് (Popular Front) ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച  റാലിക്കിടെ കുട്ടിയെ കൊണ്ട്‌ മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയിൽ‌ കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകർക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.

  കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. "അരിയും മലരും വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക്‌ ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ. മര്യാദക്ക്‌ ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ."...... എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ഒപ്പം ഉണ്ടായിരുന്ന മുതിർന്നവർ ഇത് ഏറ്റുവിളിക്കുന്നതും വീഡിയോയിൽ കാണാം.

  Also Read- പോപ്പുലർ ഫ്രണ്ട് പരിപാടിയിലെ പ്രകോപന മുദ്രാവാക്യം: പ്രധാനമന്ത്രിക്ക് യുവമോർച്ചയുടെ പരാതി

  ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയര്‍ന്നു. പൊലീസ് കേസെടുക്കാത്തതിനെതിരെ വിമർശനം ശക്തമായിരുന്നു.  പ്രകടനത്തിൽ കുട്ടി മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച പോപ്പുലർ ഫ്രണ്ട് വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് വ്യക്തമാക്കി.

  സംഭവത്തിൽ സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന് കെസിബിസി ആരോപിച്ചു. തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാൻ താത്പര്യം കാണിക്കുന്ന സർക്കാർ മത വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും കെസിബിസി കുറ്റപ്പെടുത്തി.

  പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ കുട്ടിയെ ഉപയോഗിച്ച് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ യുവമോർച്ച പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനാണ് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധം പ്രകടനം നടത്തിയെന്നാണ് മുഖ്യമന്ത്രി, ഡിജിപി, ദേശീയ ബാലവകാശ കമ്മീഷൻ എന്നിവർക്ക് കൂടി നൽകിയ പരാതിയിൽ പറയുന്നത്.
  Published by:Arun krishna
  First published: