• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട് റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് ആയുധങ്ങൾ പിടികൂടി

വയനാട് റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് ആയുധങ്ങൾ പിടികൂടി

പാലക്കാടേയും വയനാട്ടിലേയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ഇന്ന് പരിശോധന നടന്നത്

  • Share this:
വയനാട്: മാനന്തവാടിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടികൂടി. എരുമതെരുവിലെ പോപ്പുലർ ഫ്രണ്ട് PFI ഏരിയ കമ്മറ്റി അംഗം സലീമിന്റെ ടയറു കടയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ജില്ലാ കമ്മറ്റി ഓഫീസിനു സമീപത്തെ എസ് ആൻറ് എസ് എന്ന കടയിൽ നിന്നാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.
Also Read- പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

പാലക്കാടേയും വയനാട്ടിലേയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ഇന്ന് പരിശോധന നടന്നത്. ആലപ്പുഴയിൽ എസ്ഡിപിഐ നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നു. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് ആരംഭിച്ചത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. പാലക്കാട് കല്‍മണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന.

ആലപ്പുഴയിൽ പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. എസ് ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബ് എന്നിവരുടെ വീട്ടിൽ നടന്ന റെയ്ഡിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനാണ് റെയ്ഡ്. ഹര്‍ത്താൽ അക്രമക്കേസില്‍ രണ്ട്‌ SDPIനേതാക്കൾ പാലക്കാട് അറസ്റ്റിലായിരുന്നു.

Also Read-  പോപ്പുലർ ഫ്രണ്ട് നിരോധനം ഉടൻ; കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട്

കേരളത്തിൽ പിഎഫ്ഐ ഹർത്താലിൽ ദിനത്തിലെ അക്രമങ്ങളിൽ 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് 5. കോട്ടയത്ത് 4 ,തൃശൂർ, കണ്ണൂർ ജില്ലകളിൽ 2 പേർ വീതവുമാണ് അറസ്‌റ്റിലായത്.
Also Read- 'പോപ്പുലർ ഫ്രണ്ടിനെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ': സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ വരെ 1404 പേരെയാണ് അറസ്റ്റ് ചെയ്തത്. 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 834 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്.
Published by:Naseeba TC
First published: