• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഞ്ചേശ്വരത്തെ പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്; കള്ളവോട്ടും ആൾമാറാട്ടവും തടയും; ടിക്കാറാം മീണ

വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയിൽ രണ്ടു വർഷത്തോളം ഇവിടെ നിയമ വ്യവഹാരം നടന്നിരുന്നു.

news18-malayalam
Updated: October 2, 2019, 5:35 PM IST
മഞ്ചേശ്വരത്തെ പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്; കള്ളവോട്ടും ആൾമാറാട്ടവും തടയും; ടിക്കാറാം മീണ
തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ
  • Share this:
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ടും ആൾ മാറാട്ടവും പൂർണമായും തടയുമെന്നും ടിക്കാറാം മീണ പറഞ്ഞു.

വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയിൽ രണ്ടു വർഷത്തോളം ഇവിടെ നിയമ വ്യവഹാരം നടന്നിരുന്നു.

also read:വീട്ടിൽ കയറ്റാൻ പോലും കൊള്ളാത്ത സ്ത്രീകളെ ശബരിമല കയറ്റിയതിനെതിരായ വിലയിരുത്തലാകും കോന്നി ഫലം: പി മോഹൻ രാജ്

അതീവ പ്രശ്ന ബാധിത ബൂത്തുകൾ ഇല്ലാത്തതിനാൽ ഉപതെരഞ്ഞെടുപ്പിൽ വെബ്കാസ്റ്റിംഗ് ഇവിടെ ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് മീണ അറിയിച്ചിരിക്കുന്നത്.

അതേസമയം ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം പഴയത് തന്നെയാണെന്നും ലംഘനം നടത്തുന്നവർക്കെതിരെ ആലോചിച്ചു നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
First published: October 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...