• HOME
  • »
  • NEWS
  • »
  • kerala
  • »
  • Unlock 1| ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതൽ വിവാഹ ചടങ്ങുകൾ പുനരാരംഭിക്കും

Unlock 1| ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതൽ വിവാഹ ചടങ്ങുകൾ പുനരാരംഭിക്കും

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്

ഗുരുവായൂർ

ഗുരുവായൂർ

  • Share this:
    തൃശ്ശൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച വിവാഹ ചടങ്ങുകൾ പുനരാരംഭിക്കും. ഒമ്പത് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്.
    TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
    ജൂൺ 4 മുതൽ വിവാഹങ്ങൾ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. ആദ്യ ദിവസം വിവാഹങ്ങൾക്ക് ആരും രജിസ്റ്റർ ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നാണ് വെള്ളിയാഴ്ചത്തേക്ക് ഒമ്പത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്ന് മാസം വരെയാണ് മുൻകൂട്ടി രജിസ്ട്രേഷൻ നടത്താൻ കഴിയുക. ഇത് വരെ 58 വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വി. വി ശിശിർ അറിയിച്ചു.

    ഒരു വിവാഹത്തിൽ വധുവരന്മാർ ഉൾപ്പെടെ പരമാവധി പത്തു പേർക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താനും അനുമതിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചിരുന്നത് കഴിഞ്ഞ ദിവസങ്ങളിലെ ഇളവ് ലഭിച്ചതിനെ തുടർന്ന് മാറ്റം വരുത്തിയിരുന്നു. ക്ഷേത്രനട വരെ ചെന്ന് തൊഴാൻ ഭക്തരെ ഇപ്പോൾ അനുവദിക്കും.


    Published by:user_49
    First published: