നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Dowry | വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി

  Dowry | വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി

  വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി പരിഗണിക്കില്ല

  kerala high court

  kerala high court

  • Share this:
   വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി നൽകുന്ന സമ്മാനങ്ങൾ (wedding gifts) സ്ത്രീധനമായി (dowry) പരിഗണിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ (Kerala High Court) സുപ്രധാന വിധിന്യായം. ഇത് 1961ലെ സ്ത്രീധന നിരോധന നിയമത്തിന്റെ (Dowry Prohibition Act, 1961) പരിധിയിൽ ഉൾപ്പെടില്ല.

   ഇവിടെ ദീപ്തി കെ.എസ്. എന്ന യുവതിയുടെ ഭർത്താവാണ് ഹർജിക്കാരൻ. 2020ൽ ഹിന്ദു ആചാരപ്രകാരം താൻ ദീപ്തിയെ വിവാഹം കഴിച്ചുവെന്നാണ് ഹർജിക്കാരന്റെ വാദം.

   വിവാഹശേഷം ഇരുവരും ഹർജിക്കാരന്റെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. പിന്നീട് അവരുടെ ബന്ധം വഷളായി. സ്ത്രീധന നോഡൽ ഓഫീസർക്ക് മുമ്പാകെ ഹർജി നൽകി ദീപ്തി തനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചുവെന്നതാണ് ഹർജിക്കാരന്റെ കേസ്.

   ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ കെ.പി. പ്രദീപ്, ഹരീഷ് എം.ആർ., രശ്മി നായർ ടി., ടി.ടി. ബിജു, ടി. തസ്മി, എം.ജെ. അനൂപ എന്നിവർ വാദിച്ചത് യുവതിയുടെ കുടുംബം അവരുടെ ആഭരണങ്ങളെല്ലാം ദമ്പതികളുടെ പേരിൽ ബാങ്ക് ലോക്കറിൽ നിക്ഷേപിച്ചെന്നാണ്. ഈ ലോക്കറിന്റെ താക്കോലും ദീപ്തിയുടെ പക്കലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

   തന്റെ ക്ഷേമത്തിനായി സമ്മാനമായി നൽകിയ ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നുമുള്ള ആരോപണമായതിനാൽ ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ഹർജി പരിഗണിക്കാൻ അധികാരമില്ലെന്ന് ഹർജിക്കാരൻ വാദിച്ചു.

   അഭിഭാഷകനായ കെ.വി. അനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ സംഗീതരാജ് എൻ.ആർ. എന്നിവർ യുവതിക്ക് വേണ്ടി ഹാജരായി. യുവതിയുടെ ക്ഷേമത്തിനായി സമ്മാനിച്ച ആഭരണങ്ങൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വിവാഹസമയത്ത് ആവശ്യപ്പെടാതെ വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കാക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

   Summary: Kerala High Court, in an important judgement pronounced that wedding gifts presented to a woman at the time of wedding cannot be considered as dowry under Dowry Prohibition Act, 1961
   Published by:user_57
   First published: