ബുധനാഴ്ച അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം; സംസ്ഥാനത്ത് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും ജൂണ്‍ 26-ന് എക്‌സൈസ് വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

news18
Updated: June 25, 2019, 11:21 PM IST
ബുധനാഴ്ച അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം; സംസ്ഥാനത്ത് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല
news18
  • News18
  • Last Updated: June 25, 2019, 11:21 PM IST
  • Share this:
തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.

മേയര്‍ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, കൗണ്‍സലര്‍ പാളയം രാജന്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും ജൂണ്‍ 26-ന് എക്‌സൈസ് വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read ജയം ഓസീസിനൊപ്പം; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 64 റണ്‍സിന്
First published: June 25, 2019, 11:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading