നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വെല്‍ക്കം കണ്ണൂര്‍ എയര്‍പോര്‍ട്ട്'; ആരാണ് ആ ഭാഗ്യവാന്‍

  'വെല്‍ക്കം കണ്ണൂര്‍ എയര്‍പോര്‍ട്ട്'; ആരാണ് ആ ഭാഗ്യവാന്‍

  • Last Updated :
  • Share this:
   കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ 'വെല്‍ക്കം കണ്ണൂര്‍ എയര്‍പോര്‍ട്ട്' മത്സരത്തില്‍ റോബിന്‍ പീറ്റര്‍ വിജയിയായി. നറുക്കെടുപ്പില്‍ വിജയിയായ റോബിന്‍ പീറ്ററിന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി. തുളസിദാസ് ഉപഹാരം കൈമാറി. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ തയ്യാറാക്കി അയക്കുന്നതായിരുന്നു മത്സരം.

   10 സെക്കന്‍ഡില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോ യാതൊരു എഡിറ്റിങ്ങും കൂടാതെ അയക്കണമെന്നും വെല്‍ക്കം കണ്ണൂര്‍ എയര്‍പോര്‍ട്ടെന്ന് പറയണമെന്നും തുടങ്ങിയ നിബന്ധനകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. വിജയിക്ക് 20,000 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണാണ് സമ്മാനമായി ലഭിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍മീഡിയാ പേജില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

   Also Read: കണ്ണൂരിൽ നിന്ന് ഇൻഡിഗോ സര്‍വീസ് ജനുവരി 25 മുതൽ

   കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. ഡിസംബര്‍ ഒമ്പതിന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുളള വിമാനമാണ് കണ്ണൂരില്‍നിന്ന് ആദ്യം പുറപ്പെട്ടത്.

   First published: