നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTCയിൽ ശമ്പളം വൈകുന്നു; തല മൊട്ടയടിച്ച് വെൽഫെയർ അസോസിയേഷന്‍റെ പ്രതിഷേധം

  KSRTCയിൽ ശമ്പളം വൈകുന്നു; തല മൊട്ടയടിച്ച് വെൽഫെയർ അസോസിയേഷന്‍റെ പ്രതിഷേധം

  സർക്കാരിനും കെ എസ് ആർ ടി സിക്കും കൊടുക്കാൻ ഇനി തങ്ങളുടെ കൈയിൽ മുടി മാത്രമാണ് ഉള്ളതെന്നും ഇതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തുന്നതെന്നും വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.

  തല മൊട്ടയടിച്ച് പ്രതിഷേധം

  തല മൊട്ടയടിച്ച് പ്രതിഷേധം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം. തിരുവനന്തപുരം ചീഫ് ഓഫീസിന് മുമ്പില്‍ തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം.

   കെ എസ് ആർ ടി സിയിലെ അംഗീകൃത നാല് ട്രേഡ് യൂണിയനുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തു വരികയാണ്. ഇതിനിടയിലാണ് വെൽഫെയർ അസോസിയേഷന്‍റെ വ്യത്യസ്ത പ്രതിഷേധം.

   സർക്കാരിനും കെ എസ് ആർ ടി സിക്കും കൊടുക്കാൻ ഇനി തങ്ങളുടെ കൈയിൽ മുടി മാത്രമാണ് ഉള്ളതെന്നും ഇതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തുന്നതെന്നും വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു. ഇനി കൊടുക്കാനുള്ളത് മുടി മാത്രമാണ്. മറ്റുള്ള ജിവനക്കാർക്ക് ലഭിക്കുന്ന ശമ്പളമോ ആനുകൂല്യമോ പോലും തങ്ങൾക്ക് ലഭിക്കുന്നില്ല.

   പഠിക്കുന്ന കുട്ടികളുടെ ഫീസ് അടയ്ക്കാൻ പറ്റുന്നില്ല. അംഗീകൃത നാല് ട്രേഡ് യൂണിയനുകൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി വരികയാണ്. എന്നാൽ, ആ സമരത്തിനോട് യോജിപ്പില്ലാത്തതിനാലാണ് വ്യത്യസ്തമായ രീതിയിൽ സമരം നടത്തുന്നതെന്നും വെൽഫെയർ അസോസിയേഷൻ പറഞ്ഞു.
   Published by:Joys Joy
   First published: