നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്യാമ്പസ് തീവ്രവാദ റിക്രൂട്ട്മെന്റ് പരാമർശം: മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി

  ക്യാമ്പസ് തീവ്രവാദ റിക്രൂട്ട്മെന്റ് പരാമർശം: മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി

  വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക പ്രചരണത്തിൻറെ ഉദ്ഘാടന കർമം ആലുവയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: ക്യാമ്പസിൽ യുവതികളെ തീവ്രവാദത്തിലേക്ക് വലവീശിപ്പിടിക്കുന്നുവെന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലന്ന് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത്തരം പ്രചരണം അഴിച്ചു വിട്ട സിപിഎമ്മും മുഖ്യമന്ത്രിയും കേരളത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

   Also Read- Coal Shortage| ശേഷിക്കുന്നത് മൂന്ന് ദിവസം ഉപയോഗിക്കാനുള്ള കൽക്കരി; രാജ്യത്ത് കൽക്കരി ക്ഷാമം എന്തുകൊണ്ട്?

   വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക പ്രചരണത്തിൻറെ ഉദ്ഘാടന കർമം ആലുവയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദ്, മുസ്ലിം ജനസംഖ്യാ വർദ്ധനവ് , സ്കോളർഷിപ്പ് പ്രശ്നം, മദ്രസാ അധ്യാപകരുടെ പെൻഷൻ തുടങ്ങിയ വിവാദങ്ങളെല്ലാം സംഘ്പരിവാറാണ് തുടങ്ങിവെച്ചത്. ചില ക്രൈസ്തവ ഗ്രൂപ്പുകൾ ഇതേറ്റു പിടിക്കുകയാണ്. ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാൻ ഈ തീപ്പൊരിയെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   Also Read- Lockdown | സർക്കാർ ഖജനാവിലേക്ക് എത്തിയത് 116 കോടി രൂപ; ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴ

   മാർപാപ്പ ലോക സമൂഹത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്ന സാർവ്വദേശീയ നിലപാടിനു വിരുദ്ധമായ സമീപനം, കേരളത്തിലെ ചില ബിഷപ്പുമാർ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണ് എന്നും,നാർകോട്ടിക് എന്ന പദത്തെ ഒരു സമുദായവുമായി ചേർത്ത് പ്രയോഗിച്ച ബിഷപ്പിൻറെ പ്രസ്താവന അപലപനീയമാണെന്നും അതിനെതിരിൽ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.

   Also Read- വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്ക് 8 ഇരട്ടിയായി വർധിപ്പിച്ചു; പുതിയ നിരക്ക് അറിയാം   യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ സമദ് നെടുമ്പാശ്ശേരി, പ്രേമ ജി പിഷാരടി, ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ എടയാർ, സദീഖ് വെണ്ണല, ആസൂറ ടീച്ചർ, നസീർ അലിയാർ, രഹനാസ് ഉസ്മാൻ, രമണി കോതമംഗലം, ,ആബിദ വൈപ്പിൻ എം എച്ച് മുഹമ്മദ്, മുഫീദ് കൊച്ചി, കരീം കല്ലുങ്കൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ എച്ച് സദഖത്ത് സ്വാഗതവും മണ്ഡലം പ്രസിഡന്റ് ഷബീർ എം ബഷീർ നന്ദിയും പറഞ്ഞു.
   Published by:Rajesh V
   First published:
   )}