നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണം'; മുഖ്യമന്ത്രിയോട് വെൽഫയർ പാർട്ടി

  'പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണം'; മുഖ്യമന്ത്രിയോട് വെൽഫയർ പാർട്ടി

  പൗരത്വ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് ഇതുവരെ പിൻവലിച്ചത്. ഇതിലൂടെ പൗരത്വ സമരത്തെ ഇടതു സർക്കാർ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹമീദ് വാണിയമ്പലം ആരോപിച്ചു.

  welfare party

  welfare party

  • Share this:
   തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭകർക്കെതിരെ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവൻ കേസുകളും ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമായിരുന്നു പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ തന്നെ പിൻവലിക്കും എന്നുള്ളത്. എന്നാൽ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നൽകിയ മറുപടി പ്രകാരം പൗരത്വ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് ഇതുവരെ പിൻവലിച്ചത്. ഇതിലൂടെ പൗരത്വ സമരത്തെ ഇടതു സർക്കാർ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹമീദ് വാണിയമ്പലം ആരോപിച്ചു.

   പൗരത്വ പ്രക്ഷോഭത്തോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെ സംഘപരിവാർ താല്പര്യം മുൻനിർത്തി പോലീസ് കൈകാര്യം ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയുമാണുണ്ടായത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ സർക്കാർ മുൻകൈ എടുക്കുകയാണെങ്കിൽ എല്ലാ കേസുകളും പിൻവലിക്കാൻ കഴിയുന്നതാണ്. ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ച നിലപാട് കേരള സർക്കാർ പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

   പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ക്വറന്റീൻ വേണ്ട; ഇളവ് പ്രഖ്യാപിച്ച് കർണാടക

   കർണാടകയിൽ പരീക്ഷ എഴുതാൻ കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ക്വറന്റീനിൽ ഇളവ്. മൂന്ന് ദിവസത്തിനകം തിരിച്ചു പോകുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കർണാടക സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രഹിത സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. മൂന്ന് ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല. ഈ മാസം നടക്കുന്ന വിവിധ പരീക്ഷകൾ പരിഗണിച്ചാണ് കർണാടക സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്.

   വിദ്യാർഥികൾക്കും കേരളത്തിൽനിന്ന് മൂന്ന് ദിവസത്തെ ഹൃസ്വ സന്ദർശനത്തിന് എത്തുന്നവർക്കും ക്വറന്റീൻ ആവശ്യമില്ല. ഇതിനു പുറമേ മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർ, ആരോഗ്യപ്രവർത്തകർ, കർണാടക വഴി മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നവർ, രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾ, അടിയന്തര യാത്രകൾക്കും വിമാനയാത്രയ്ക്ക് എത്തുന്നവർ എന്നിവർക്കും ഇളവ് ബാധകമാണ്. വാക്സിൻ എടുത്തവരടക്കം എല്ലാവർക്കും കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനിടയിലെ ആർടിപിസിആർ രേഖ വേണം.

   എന്നാൽ കർണാടകയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇളവ് ബാധകമല്ല. അവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ നിർബന്ധമാണ്. ഇവർ പഠിക്കുന്ന സ്ഥാപനങ്ങൾ ക്വറന്റീൻ സംവിധാനമൊരുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ കേരളത്തിൽനിന്ന് എത്തുന്ന എല്ലാവരും 7 ദിവസത്തെ നിർബന്ധിത ക്വറന്റീനിൽ കഴിയണമെന്നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്.
   Published by:Rajesh V
   First published: