നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

  COVID 19| അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സംഘടിപ്പിച്ചതിനാണ് അറസ്റ്റ്

  News18

  News18

  • Share this:
   ആലപ്പുഴ: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ഒരുമിച്ച് കൂടാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് നാസർ ആറാട്ടുപുഴയെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

   ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സംഘടിപ്പിച്ചതിനാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഐപിസി 153, 188, 269, 118 ഇ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ട് വകുപ്പും ഇയാള്‍ക്കെതിരേ ചുമത്തി.

   You may also like:COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി [NEWS]COVID 19| സ്വയം ക്വാറന്റൈനിൽ കഴിയാൻ തായ്‌ലന്‍ഡ് രാജാവ് ബുക്ക് ചെയ്തത് ഒരു ഹോട്ടല്‍ മുഴുവന്‍; കൂട്ടിന് 20 പങ്കാളികളും [PHOTOS]COVID 19 | മദ്യവിതരണത്തിന് മാർഗനിർദ്ദേശമായി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന രേഖ ഹാജരാക്കണം [NEWS]

   അതേസമയം ഹരിപ്പാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. പൊലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

   ചങ്ങനാശേരി പായിപ്പാട് ഇത്തരത്തിൽ അതിഥി തൊഴിലാളികൾ സംഘടിച്ചതുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശികളായ അന്‍വര്‍, മുഹമ്മദ് റിഞ്ചു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമലംഘനം, അനധികൃതമായ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരേയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.   First published:
   )}