നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Political Murder |രാഷ്ട്രീയ കൊലപാതകം എന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കണം: വെൽഫെയർ പാർട്ടി

  Political Murder |രാഷ്ട്രീയ കൊലപാതകം എന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കണം: വെൽഫെയർ പാർട്ടി

  ആഭ്യന്തര വകുപ്പിന്റെയും നിയമവാഴ്ചയുടെയും പരാജയമാണ് ഇത്തരം കൊലപാതകങ്ങൾ

  ഹമീദ് വാണിയമ്പലം

  ഹമീദ് വാണിയമ്പലം

  • Share this:
   തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെന്ന (Political Murder) പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കാൻ എല്ലാ പാർട്ടികളും തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി (welfare party)സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം (Hameed Vaniyambalam).കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെയും നിയമവാഴ്ചയുടെയും പരാജയമാണ് ഇത്തരം കൊലപാതകങ്ങൾ വ്യക്തമാക്കുന്നതാണ്.

   കഴിഞ്ഞ ദിവസം രാത്രി SDPI നേതാവ് കെ.എസ് ഷാൻ ആലപ്പുഴയിൽ ആർ.എസ്.എസ്സുകാരാൽ ദാരുണമായി കൊലചെയ്യപ്പെട്ടു. കേരളത്തെ വർഗീയ കലാപ ഭൂമിയാക്കാനുള്ള RSS ന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഈ കൊലപാതകം. പുലർച്ചെ BJPയുടെ സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസനും ആലപ്പുഴയിൽ ഇന്ന് രാവിലെ കൊല ചെയ്യപ്പെടുന്നു.

   പെരിയ ഇരട്ടക്കൊല, വെഞ്ഞാറമ്മൂട് ഇരട്ടക്കൊല അടക്കം നിരവധി കൊലകളാണ് ഇടതു സർക്കാർ 2016 ൽ അധികാരമേറ്റ നാൾ മുതൽ കേരളത്തിൽ നടക്കുന്നത്. ഏതാണ്ടെല്ലാ കൊലക്കേസുകളിലും ചില ചാവേറുകളെ പ്രതികളാക്കി കണ്ണിൽ പൊടിയിടുന്നു എന്നതൊഴിച്ചു നിർത്തിയാൽ യഥാർത്ഥ കൊലയാളികളെയോ ഗൂഢാലോചകരെയോ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാറില്ല.
   Also Read-Political Murder | ഷാൻ വധക്കേസിൽ രണ്ടുപേർ RSS കാര്യാലയത്തിൽ നിന്ന് പിടിയിൽ; രഞ്ജിത്ത് വധത്തിൽ 11 SDPI പ്രവർത്തകർ കസ്റ്റഡിയിൽ


   പെരിയ കൊലക്കേസിൽ ഇരകളുടെ കുടുംബാംഗങ്ങൾക്ക് സുപ്രീംകോടതി വരെ പോകേണ്ടി വന്നിരിക്കുന്നു. സർക്കാർ കോടികൾ ചെലവ് ചെയ്ത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നു. യാതൊരു രാഷ്ട്രീയ കാരണവുമില്ലാതെ സംഘ്പരിവാർ കൊലപ്പെടുത്തിയ റിയാസ് മൗലവി, കൊടിഞ്ഞി ഫൈസൽ എന്നിവരുടെ കൊലപാതങ്ങളിലും യഥാർത്ഥ പ്രതികളെയും ഗൂഢാലോചകരെയും രക്ഷപ്പെടുത്താനാണ് സർക്കാരും പോലീസ് സംവിധാനവും ശ്രമിക്കുന്നത്.
   Also Read-Political Murder | ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ 12 മണിക്കൂറിനിടെ 12 കിലോമീറ്ററിനുളളില്‍


   കേരളത്തിലെ നിയമവാഴ്ച സമ്പൂർണ്ണമായി തകർന്നിരിക്കുകയും സംഘ്പരിവാർ ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുകയും ചെയ്യുന്നു. ജനാധിപത്യ സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. അരുംകൊലകളിലൂടെ അനാഥമാകുന്ന കുടുംബങ്ങൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾ കൊലപാതക രാഷ്ട്രീയത്തിൽ നിന്ന് പിൻമാറാനും ജനാധിപത്യ പ്രവർത്തന രീതിയിലൂടെ മുന്നോട്ടുപോകാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
   Published by:Naseeba TC
   First published: