തിരുവനന്തപുരം: കേരളമാസകലം വംശീയതയും ന്യൂനപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ നടത്തുന്ന യാത്ര വംശീയ മുന്നേറ്റയാത്രയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
സംഘ്പരിവാറിന് കാര്യങ്ങൾ എളുപ്പമാക്കാനാണ് ന്യൂനപക്ഷ വർഗീയതയുണ്ടെന്നും അതാണ് ഏറ്റവും അപകടകരമായതെന്നും പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളായ മുസ്‍ലിങ്ങളേയും ക്രൈസ്തവരെയും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച സംഘ്പരിവാർ വിചാരധാരയുടെ ഭാഷയാണ് സിപിഎം കേരള സെക്രട്ടറി ഉപയോഗിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ വർഗീയ വേർതിരിവുണ്ടാക്കി വിജയിക്കാമെന്ന വ്യാമോഹത്തിലാണ് അദ്ദേഹം ഇത്തരം അപകടകരവും വിദ്വംസക സ്വഭാവമുള്ളതുമായ പ്രസ്താവനകൾ നടത്തുന്നത്.
രാജ്യത്ത് നിരവധി വംശഹത്യകൾ നടത്തുകയും ഭരണഘടനാ മൂല്യങ്ങളെ തകർത്ത് മത ന്യൂനപക്ഷങ്ങളുടെ പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഫാസിസത്തെക്കാൾ മതന്യൂനപക്ഷങ്ങളാണ് അപകടം എന്ന് പ്രചരിപ്പിക്കുക വഴി സിപിഎം സംഘ്പരിവാറിനെ വെള്ളപൂശുകയാണ്.
ഇല്ലാത്ത ന്യൂനപക്ഷ വർഗീയത ഉണ്ടെന്നു വരുത്തിതീർക്കുന്ന കേരള സിപിഎം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തുരങ്കം വെക്കുകയാണ്. കേരളത്തിലെ മതേതര സമൂഹം ഈ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
You may also like:1500 കോടി രൂപയുടെ നിക്ഷേപം; ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും അതിനെ ചെറുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നുമായിരുന്നു എ. വിജയരാഘവൻ മുക്കത്ത് എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രയിൽ പറഞ്ഞത്.
You may also like:രമേശ് പിഷാരടി സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് ധർമജൻ ബോൾഗാട്ടി
ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിയ്ക്കാൻ സാധിക്കില്ല. രണ്ടിനെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. നമ്മുടെ നാട്ടിൽ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രയാസമുണ്ട്.
ന്യൂനപക്ഷ വര്‍ഗീയത വര്‍ഗീയതയാണ്. ആ നിലപാടിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. ഈ വിഷയം വോട്ട് കണക്കാക്കി പറയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A vijayaraghavan, Vikasana munnetta yathra, Welfare party