'സംഘടനാ അച്ചടക്കവും ജനാധിപത്യ സംസ്കാരവും ലംഘിച്ചു'; ശ്രീജ നെയ്യാറ്റിന്‍കരക്കെതിരായ നടപടിയിൽ വെൽഫെയർ പാർട്ടിയുടെ വിശദീകരണം

പാലത്തായി വിഷയത്തിൽ ബി.ജെ.പിക്കെതിരെ സ്വന്തം നിലയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാർട്ടി നടപടിയെടുത്തതിനു പിന്നാലെയാണ് ശ്രീജ രാജിവച്ചത്.

News18 Malayalam | news18-malayalam
Updated: June 23, 2020, 6:09 PM IST
'സംഘടനാ അച്ചടക്കവും ജനാധിപത്യ സംസ്കാരവും ലംഘിച്ചു'; ശ്രീജ നെയ്യാറ്റിന്‍കരക്കെതിരായ നടപടിയിൽ വെൽഫെയർ പാർട്ടിയുടെ വിശദീകരണം
ശ്രീജ നെയ്യാറ്റിൻകര
  • Share this:
കോഴിക്കോട്: സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയിൽ പുലർത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്കാരവും ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് ശ്രീജ നെയ്യാറ്റിൻകരയെ സസ്പെൻഡ് ചെയ്തതെന്ന് വെൽഫെയർ പാർട്ടി.

കണ്ണൂർ പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ പീഡിപ്പിച്ച വിഷയത്തിൽ പൊലീസ് നിലപാട് തുറന്നുകാണിച്ചും അതിനെതിരെ ജനങ്ങളെ അണിനിരത്തിയുമാണ് പാർട്ടിയുടെ പോഷക സംഘടനയായ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പിഞ്ചുകുട്ടിയുടെ നീതിക്കായി വിമൻ ജസ്റ്റിസ് മൂവ്മെന്റ് തയ്യാറാക്കിയ സാമൂഹിക പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ  ഒപ്പുവെക്കാൻ ശ്രീജ നെയ്യാറ്റിൻകര വിസമ്മതിച്ചെന്നും പാർട്ടി പുറത്തിറക്കിയ പ്രസാതവനയിൽ കുറ്റപ്പെടുത്തുന്നു.

സംയുക്ത പ്രസ്താവനക്ക് സമാന്തരമായി സ്വന്തംനിലക്ക് മുഖ്യമന്ത്രിക്ക് തുറന്നകത്ത് തയ്യാറാക്കുകയും അതിൽ ഒപ്പുവെക്കാൻ മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്തു.  താൻ ഭാരവാഹിയായ പാർട്ടിയുടെ പോഷക സംഘടനയുടെ സാമൂഹ്യ ഇടപെടലിനെ അപ്രസക്തമാക്കാൻ ഒരു ഭാരവാഹി തന്നെ ശ്രമിക്കുന്നത് അച്ചടക്കത്തിന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണെന്നും പ്രസാതാവനയിൽ കുറ്റപ്പെടുത്തുന്നു.
TRENDING:യുഡിഎഫ് ബന്ധം നയ വ്യതിയാനം; വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവച്ചു [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]
ശ്രീജ നെയ്യാറ്റിൻകരക്ക് നേരെ സംഘ്പരിവാർ ഫേക്ക് അക്കൗണ്ടില്‍ നിന്ന് വ്യക്തിഹത്യപരമായ തരത്തിലുള്ള പ്രചരണം നടന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നേരിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതാണ്. ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകാന്‍ ശ്രീജ നെയ്യാറ്റിൻകരയോട് പാർട്ടിയാണ് നിർദ്ദേശിച്ചത്. പാർട്ടി നൽകിയ കത്തിന് ധിക്കാരപരമായും പാർട്ടിയുടെ സംഘടനാ രീതികളെ പരിഹസിക്കുന്നതും പാർട്ടി കമ്മിറ്റിയെ വെല്ലുവിളിക്കുന്നതുമായ മറുപടിയാണ് അവർ നൽകിയതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിന്‍റെ വിശദീകരണ കുറിപ്പിൽ പറയുന്നു.

രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാലാണ് രാജിയെന്ന്  ശ്രീജ ന്യൂസ് 18 നോടു വ്യക്തമാക്കിയിരുന്നു. യു.ഡി.എഫുമായി സഹകരിക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാലത്തായി വിഷയത്തിൽ ബി.ജെ.പിക്കെതിരെ സ്വന്തം നിലയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന് കാണിച്ച് അടുത്തിടെ ശ്രീജക്കെതിരെ പാർട്ടി നടപടിയുണ്ടായിരുന്നു. ഇതും രാജിക്ക് കാരണമായി.

 
First published: June 23, 2020, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading