തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ക്ഷേമ പെൻഷൻ അപേക്ഷ കൊടുക്കേണ്ട സമയം മൂന്ന് മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. അപേക്ഷ നൽകാനുള്ള സമയം ഈ മാസം അവസാനിക്കാനിരിക്കേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കോവിഡ് 19 പശ്ചാത്തലത്തിൽ സർവകക്ഷി യോഗ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ട് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനം തടയാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വിവാഹ ചടങ്ങുകളിൽ നൂറിൽ കൂടുതൽ പേർ പാടില്ല. വലിയ രീതിയിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം. ആരാധനാലയങ്ങളിൽ ഇക്കാര്യം മേധാവികൾ തന്നെ അറിയിപ്പ് കൊടുക്കണം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.