• HOME
  • »
  • NEWS
  • »
  • kerala
  • »
  • അടൂർ പറയുന്നത് തെറ്റ്; ദളിത് വിഭാഗത്തിൽപ്പെട്ടവർ ഇല്ലെന്ന അടൂരിന്റെ വാദം തെറ്റെന്ന് ആവർത്തിച്ച് തൊഴിലാളികൾ

അടൂർ പറയുന്നത് തെറ്റ്; ദളിത് വിഭാഗത്തിൽപ്പെട്ടവർ ഇല്ലെന്ന അടൂരിന്റെ വാദം തെറ്റെന്ന് ആവർത്തിച്ച് തൊഴിലാളികൾ

സമരം ചെയ്തതിന്റെ പേരിൽ വേട്ടയാടുന്നുവെന്നും ജീവനക്കാർ

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

  • Share this:

    കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശങ്കർ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന് ആവർത്തിച്ച് വനിതാ തൊഴിലാളികൾ. ദളിത് വിഭാഗത്തിൽപ്പെട്ടവർ ശുചികരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഇല്ലെന്ന് അടൂർ പറയുന്നത് തെറ്റാണെന്നും ഇവർ പറഞ്ഞു.

    ദളിത് ശുചികരണ ജോലിക്കാരെ നിർബ്ബന്ധിച്ച് അടിമപ്പണി ചെയ്യിച്ചിരുന്നുവെന്ന ആരോപണം തന്റെ അന്വേഷണത്തിൽ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അടൂർ രാജിക്കത്തിൽ പറഞ്ഞിരുന്നത്. ഈ ജോലിക്കാരിൽ ആരുംതന്നെ പട്ടികജാതിയിൽ പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമെല്ലാമണവരെന്നും അദ്ദേഹം പറഞ്ഞു.
    Also Read- ശങ്കർ മോഹനോളം സിനിമയെ കുറിച്ച് അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല; അപമാനിച്ച് പടികടത്തിവിട്ടു: അടൂർ

    എന്നാൽ ഈ വാദം തെറ്റാണെന്നാണ് തൊഴിലാളികൾ പറയുന്നത്. തങ്ങളിൽ ഒരാൾ ഒരാൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിൽപ്പെട്ടവരാണെന്ന് ഇവർ പറയുന്നു. ഇതിൽ മൂന്ന് പേർ വിധവകളാണ്. സമരം ചെയ്തതിന്റെ പേരിൽ വേട്ടയാടുന്നുവെന്നും ജീവനക്കാർ ആരോപിച്ചു.
    Also Read- അടൂർ KRNNIVAS ചെയർമാൻ സ്ഥാനം രാജിവെച്ചു; ‘രാജ്യത്ത് സിനിമയുടെ അവസാനവാക്കായ ശങ്കർ മോഹനെ അപമാനിച്ച് പടികടത്തി’

    ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടി. കഴിഞ്ഞ മാസം രണ്ടായിരം രൂപ വെട്ടിക്കുറച്ചുവെന്നും ജീവനക്കാർ.

    ഇൻസ്റ്റിറ്റ്യൂട്ടിൽ ദളിത് വിവേചനം നടന്നു എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് യൂണിയൻ ചെയർമാൻ ശ്രീദേവ് പ്രതികരിച്ചു,

    Published by:Naseeba TC
    First published: